ഉയര്‍ന്ന ഇന്ധന ചെലവ്, അള്‍ട്രാടെക്കിന്റെ അറ്റാദായം 42 ശതമാനം ഇടിഞ്ഞു

  ആദിത്യ ബിര്‍ള ഗ്രൂപ്പ് സ്ഥാപനമായ അള്‍ട്രാ ടെക്ക് സിമന്റ് ലിമിറ്റഡിന്റെ സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായം 42.09 ശതമാനം ഇടിഞ്ഞു 758.70 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 1,310.34 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായിരുന്ന 12,016 .78 കോടി രൂപയില്‍ 15.61 ശതമാനം ഉയര്‍ന്നു 13,892.69 കോടി രൂപയായി.   കാലാവര്‍ഷത്തോടനുബന്ധിച്ചു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അല്പം മന്ദഗതിയിലാവുന്നതിനാല്‍ സെപ്റ്റംബര്‍ പാദം പൊതുവെ സിമന്റ് മേഖല […]

Update: 2022-10-19 04:57 GMT

 

ആദിത്യ ബിര്‍ള ഗ്രൂപ്പ് സ്ഥാപനമായ അള്‍ട്രാ ടെക്ക് സിമന്റ് ലിമിറ്റഡിന്റെ സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായം 42.09 ശതമാനം ഇടിഞ്ഞു 758.70 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 1,310.34 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായിരുന്ന 12,016 .78 കോടി രൂപയില്‍ 15.61 ശതമാനം ഉയര്‍ന്നു 13,892.69 കോടി രൂപയായി.

 

കാലാവര്‍ഷത്തോടനുബന്ധിച്ചു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അല്പം മന്ദഗതിയിലാവുന്നതിനാല്‍ സെപ്റ്റംബര്‍ പാദം പൊതുവെ സിമന്റ് മേഖല ദുര്‍ബലമായിരിക്കുമെന്നു കമ്പനി അറിയിച്ചു. ജൂലൈ- ഓഗസ്റ്റ് മാസങ്ങളില്‍ ഡിമാന്‍ഡ് പൊതുവെ കുറവായിരുന്നുവെന്നും സെപ്റ്റംബര്‍ മാസം മുതല്‍ ഇതില്‍ മാറ്റമുണ്ടാകുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
ഇക്കാലയളിവില്‍ അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ 16 ശതമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനയുണ്ടായി. അതേസമയം ഇന്ധന ചെലവ് 70 ശതമാനം കൂടി. ഇതും വിറ്റുവരവിനെ ബാധിച്ചു.

കമ്പനിയുടെ മൊത്ത ചിലവ് 26.68 ശതമാനം ഉയര്‍ന്നു 12,934.27 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 10,209.43 കോടി രൂപയായിരുന്നു.
കമ്പനിയുടെ ഓഹരികള്‍ ഇന്ന് ബി എസ് ഇയില്‍ 0.81 ശതമാനം ഉയര്‍ന്നു 6,398.40 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

 

Tags:    

Similar News