കനറ ബാങ്കിന്റെ രണ്ടാം പാദ ലാഭം  2,525 കോടി രൂപ

  ഡെല്‍ഹി: സെപ്റ്റംബര്‍ പാദത്തില്‍ കാനറ ബാങ്കിന്റെ അറ്റാദായം 89 ശതമാനം വര്‍ധിച്ച് 2,525 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,333 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്തം വരുമാനം അവലോകന കാലയളവില്‍ 24,932.19 കോടി രൂപയായി ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 21,331.49 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) 2021 സെപ്റ്റംബര്‍ അവസാനം രേഖപ്പെടുത്തിയ 8.42 ശതമാനത്തില്‍ നിന്ന് 2022 സെപ്റ്റംബര്‍ 30 […]

Update: 2022-10-20 03:47 GMT

 

ഡെല്‍ഹി: സെപ്റ്റംബര്‍ പാദത്തില്‍ കാനറ ബാങ്കിന്റെ അറ്റാദായം 89 ശതമാനം വര്‍ധിച്ച് 2,525 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,333 കോടി രൂപയായിരുന്നു.

ബാങ്കിന്റെ മൊത്തം വരുമാനം അവലോകന കാലയളവില്‍ 24,932.19 കോടി രൂപയായി ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 21,331.49 കോടി രൂപയായിരുന്നു.

ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) 2021 സെപ്റ്റംബര്‍ അവസാനം രേഖപ്പെടുത്തിയ 8.42 ശതമാനത്തില്‍ നിന്ന് 2022 സെപ്റ്റംബര്‍ 30 വരെ മൊത്ത വായ്പ്പകളുടെ 6.37 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തിയും 2021 സെപ്റ്റംബര്‍ പാദത്തിന്റെ അവസാനത്തെ 3.22 ശതമാനത്തില്‍ നിന്ന് 2.19 ശതമാനമായി കുറഞ്ഞു.

 

Tags: