ഇന്ത്യമാര്‍ട്ട് അറ്റാദായം 17% ഇടിഞ്ഞു
ഡെല്‍ഹി: ഇ-കൊമേഴ്‌സ് സ്ഥാപനമായ ഇന്ത്യമാര്‍ട്ട് ഇന്റര്‍മെഷ് സെപ്റ്റംബര്‍ പാദത്തില്‍ കണ്‍സോളിഡേറ്റഡ് അറ്റാദായത്തില്‍ 17 ശതമാനം ഇടിവ് രേഖപ്പെടുത്തികൊണ്ട് 68 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 82 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2021 സെപ്തംബര്‍ പാദത്തിലെ 182 കോടി രൂപയില്‍ നിന്ന് 32 ശതമാനം വര്‍ധിച്ച് 241 കോടി രൂപയായി. അവലോകന പാദത്തില്‍ 26.1 കോടി ട്രാഫിക്കും 12.2 കോടി ബിസിനസ് അന്വേഷണങ്ങളും രജിസ്റ്റര്‍ ചെയ്തു. ഈ പാദത്തില്‍ […]
ഡെല്‍ഹി: ഇ-കൊമേഴ്‌സ് സ്ഥാപനമായ ഇന്ത്യമാര്‍ട്ട് ഇന്റര്‍മെഷ് സെപ്റ്റംബര്‍ പാദത്തില്‍ കണ്‍സോളിഡേറ്റഡ് അറ്റാദായത്തില്‍ 17 ശതമാനം ഇടിവ് രേഖപ്പെടുത്തികൊണ്ട് 68 കോടി രൂപയായി.
മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 82 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2021 സെപ്തംബര്‍ പാദത്തിലെ 182 കോടി രൂപയില്‍ നിന്ന് 32 ശതമാനം വര്‍ധിച്ച് 241 കോടി രൂപയായി.
അവലോകന പാദത്തില്‍ 26.1 കോടി ട്രാഫിക്കും 12.2 കോടി ബിസിനസ് അന്വേഷണങ്ങളും രജിസ്റ്റര്‍ ചെയ്തു. ഈ പാദത്തില്‍ പണമടയ്ക്കുന്ന സബ്‌സ്‌ക്രിപ്ഷന്‍ വിതരണക്കാരുടെ എണ്ണം 25 ശതമാനം വര്‍ധിച്ച് 1,88,092 എണ്ണമായി.