വാണിജ്യ സിലിണ്ടർ വില 115.5 രൂപ കുറച്ചു

വാണിജ്യ എല്‍പിജിയുടെ വില കുറച്ചു. ഇത്തവണ 115.5 രൂപയാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ വാണിജ്യ എല്‍പിജിയുടെ വില 1,744 രൂപയായി. ഈ വര്‍ഷം ജൂണിനു ശേഷം ഏഴാം തവണയാണ് എല്‍പിജി സിലിണ്ടറിന്റെ വില കുറക്കുന്നത്. ഇതോടെ സിലിണ്ടറിന്റെ വില 610 രൂപയോളം കുറഞ്ഞു. മുംബൈയില്‍, വാണിജ്യ എല്‍പിജിക്ക് കഴിഞ്ഞ മാസം ഉണ്ടായിരുന്ന 1,811.5 രൂപയില്‍ നിന്നും 1,696 രൂപയായി. കൊല്‍ക്കത്തയില്‍ 1,959 രൂപയില്‍ നിന്നും 1,846 രൂപയായി. ചെന്നൈയില്‍ […]

Update: 2022-11-01 01:14 GMT

വാണിജ്യ എല്‍പിജിയുടെ വില കുറച്ചു. ഇത്തവണ 115.5 രൂപയാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ വാണിജ്യ എല്‍പിജിയുടെ വില 1,744 രൂപയായി. ഈ വര്‍ഷം ജൂണിനു ശേഷം ഏഴാം തവണയാണ് എല്‍പിജി സിലിണ്ടറിന്റെ വില കുറക്കുന്നത്. ഇതോടെ സിലിണ്ടറിന്റെ വില 610 രൂപയോളം കുറഞ്ഞു.

മുംബൈയില്‍, വാണിജ്യ എല്‍പിജിക്ക് കഴിഞ്ഞ മാസം ഉണ്ടായിരുന്ന 1,811.5 രൂപയില്‍ നിന്നും 1,696 രൂപയായി. കൊല്‍ക്കത്തയില്‍ 1,959 രൂപയില്‍ നിന്നും 1,846 രൂപയായി. ചെന്നൈയില്‍ 2,009.5 രൂപയില്‍ നിന്നും 1,893 രൂപയുമായി.

ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമൊന്നുമില്ല. ജൂണില്‍ 14.2 കിലോഗ്രാമുള്ള സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ 14.2 കിലോഗ്രാം സിലിണ്ടറിന് 1,053 രൂപയാണ്. ഓയില്‍ കമ്പനികളെല്ലാം നഷ്ടമാണ് ഇപ്പോള്‍ നേരിടുന്നത്. കഴിഞ്ഞ മാസം, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ എന്നി കമ്പനികള്‍ക്ക്, കഴിഞ്ഞ രണ്ടു വര്‍ഷം ഉണ്ടായ നഷ്ടം നികത്തുന്നതിനായി 22,000 കോടി രൂപയുടെ ഒറ്റ തവണ ഗ്രാന്റ് കേന്ദ്ര മന്ത്രിസഭ അനുവദിച്ചിരുന്നു.

Tags: