മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ അറ്റാദായത്തില്‍ 44 ശതമാനം വര്‍ധന

ഡെല്‍ഹി:സെപ്റ്റംബര്‍ പാദത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 44 ശതമാനം വര്‍ധിച്ച് 2,773 കോടി രൂപയായി. വില്പനയിലുണ്ടായ മുന്നേറ്റമാണ് നേട്ടത്തിന് കാരണം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,929 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 21,470 കോടി രൂപയില്‍ നിന്നും 29,870 കോടി രൂപയായി ഉയര്‍ന്നു. സ്റ്റാന്‍ഡ്-എലോണ്‍ അടിസ്ഥാനത്തിലുള്ള എം ആന്‍ഡ് എമ്മിന്റെ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുണ്ടായിരുന്ന 13,314 കോടി രൂപയില്‍ നിന്നും 57 ശതമാനം ഉയര്‍ന്ന് […]

Update: 2022-11-11 05:48 GMT

ഡെല്‍ഹി:സെപ്റ്റംബര്‍ പാദത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 44 ശതമാനം വര്‍ധിച്ച് 2,773 കോടി രൂപയായി. വില്പനയിലുണ്ടായ മുന്നേറ്റമാണ് നേട്ടത്തിന് കാരണം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,929 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 21,470 കോടി രൂപയില്‍ നിന്നും 29,870 കോടി രൂപയായി ഉയര്‍ന്നു.

സ്റ്റാന്‍ഡ്-എലോണ്‍ അടിസ്ഥാനത്തിലുള്ള എം ആന്‍ഡ് എമ്മിന്റെ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുണ്ടായിരുന്ന 13,314 കോടി രൂപയില്‍ നിന്നും 57 ശതമാനം ഉയര്‍ന്ന് 20,839 കോടി രൂപയായി. നികുതി കിഴിച്ചുള്ള ലാഭം 46 ശതമാനം ഉയര്‍ന്ന് 2,090 കോടി രൂപയായി. ഈ പാദത്തില്‍ കമ്പനിയുടെ ഓട്ടോ മൊബൈല്‍ വിഭാഗം 1,74,098 വാഹനങ്ങള്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം 99,334 വാഹനങ്ങളാണ് വിറ്റഴിച്ചത്.

ട്രാക്ടര്‍ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ വിറ്റഴിച്ച 88,027 യൂണിറ്റുകളില്‍ നിന്ന് അഞ്ച് ശതമാനത്തിന്റെ വര്‍ധന ഉണ്ടായിട്ടുണ്ട്. ഇത്തവണ 92,950 യൂണിറ്റുകളാണ് വിറ്റഴിച്ചത്.
ഇന്ന് ബി എസ് ഇയില്‍ എം ആന്‍ഡ് എമ്മിന്റെ ഓഹരികള്‍ 0.38 ശതമാനം നേട്ടത്തില്‍ 1,302.9 രൂപയിലാണ് വ്യപാരം ചെയ്തിരുന്നത്.

Tags:    

Similar News