അദാനി ഗ്രീന്‍ എനര്‍ജിയുടെ അറ്റാദായം 49 ശതമാനം ഉയര്‍ന്നു

ഡെല്‍ഹി: സെപ്റ്റംബര്‍ പാദത്തില്‍ അദാനി ഗ്രീന്‍ എനര്‍ജിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 49 ശതമാനം വര്‍ധിച്ച് 149 കോടി രൂപയായി. വരുമാനം വര്‍ധിച്ചതാണ് ഈ വര്‍ധനയ്ക്ക് കാരണം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ കണ്‍സോളിഡേറ്റഡ് അറ്റാദായം 100 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്ത വരുമാനം 1,411 കോടി രൂപയില്‍ നിന്നും 1,686 കോടി രൂപയായും ഉയര്‍ന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സൗരോര്‍ജ ശേഷി വിനിയോഗ (സിയുഎഫ് ) വും വില്‍പ്പനയും ഉയര്‍ന്നിരുന്നു. സൗരോര്‍ജ ശേഷി വിനിയോഗം […]

Update: 2022-11-11 01:17 GMT

ഡെല്‍ഹി: സെപ്റ്റംബര്‍ പാദത്തില്‍ അദാനി ഗ്രീന്‍ എനര്‍ജിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 49 ശതമാനം വര്‍ധിച്ച് 149 കോടി രൂപയായി. വരുമാനം വര്‍ധിച്ചതാണ് ഈ വര്‍ധനയ്ക്ക് കാരണം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ കണ്‍സോളിഡേറ്റഡ് അറ്റാദായം 100 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്ത വരുമാനം 1,411 കോടി രൂപയില്‍ നിന്നും 1,686 കോടി രൂപയായും ഉയര്‍ന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സൗരോര്‍ജ ശേഷി വിനിയോഗ (സിയുഎഫ് ) വും വില്‍പ്പനയും ഉയര്‍ന്നിരുന്നു. സൗരോര്‍ജ ശേഷി വിനിയോഗം 26.3 ശതമാനമായാണ് ഉയര്‍ന്നത്.
ഗതികോര്‍ജ്ജ പോര്‍ട്ടഫോളിയോയുടെ ശേഷി വിനിയോഗ (സിയുഎഫ്) വും, വില്‍പ്പനയും കുറഞ്ഞു. ഗുജറാത്തിലെ 150 മെഗാവാട്ട് വിതരണ ലൈനിലെ തടസങ്ങളാണ് ഇതിനു കാരണം. ഇത് ഒഴിവാക്കിയാലും ഗതികോര്‍ജ്ജ പോര്‍ട്ടഫോളിയോയുടെ ശേഷി വിനിയോഗം 41 ശതമാനമായി. കമ്പനിയുടെ പുതിയതായി കമ്മീഷന്‍ ചെയ്ത 990 മെഗാവാട്ടിന്റെ സൗരോര്‍ജ്ജ-ഗതികോര്‍ജ്ജ ഹൈബ്രിഡ് പ്ലാന്റ് വഴി ഉയര്‍ന്ന ഹൈബ്രിഡ് ഊര്‍ജ്ജ ശേഷി വിനിയോഗം വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് കമ്പനി വ്യക്തമാക്കുന്നു.

Tags:    

Similar News