ലോക പൈതൃക പദവിയില്‍ ദുര്‍ഗ്ഗാ പൂജ

പശ്ചിമ ബംഗാളിലെ ദുര്‍ഗ്ഗാ പൂജയ്ക്ക് യുനെസ്‌കോ പൈതൃക പദവി നല്‍കി. ഡിസംബര്‍ 13 മുതല്‍ 18 വരെ ഓണ്‍ലൈനില്‍ നടന്ന യുനെസ്‌കോയുടെ ഇന്റര്‍ഗവണ്‍മെന്റല്‍ കമ്മിറ്റി ഫോര്‍ ദി സേഫ്ഗാര്‍ഡിംഗ് ഓഫ് ഇന്‍ടാന്‍ജിബിള്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് വാര്‍ഷിക കണ്‍വെന്‍ഷന്റെ പതിനാറാം സമ്മേളനത്തിലാണ് ദുര്‍ഗ്ഗാ പൂജയെ പൈതൃക പദവി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഓരോ ഇന്ത്യക്കാരനും സന്തോഷത്തിന്റേയും അഭിമാനത്തിന്റേയും നിമിഷമാണിതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദുര്‍ഗ്ഗാ പൂജ നമ്മുടെ പാരമ്പര്യങ്ങളേയും ധാര്‍മികതയേയും എടുത്തുകാണിക്കുന്ന ഉത്സവമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. […]

Update: 2022-01-07 05:09 GMT

പശ്ചിമ ബംഗാളിലെ ദുര്‍ഗ്ഗാ പൂജയ്ക്ക് യുനെസ്‌കോ പൈതൃക പദവി നല്‍കി. ഡിസംബര്‍ 13 മുതല്‍ 18 വരെ ഓണ്‍ലൈനില്‍ നടന്ന യുനെസ്‌കോയുടെ ഇന്റര്‍ഗവണ്‍മെന്റല്‍ കമ്മിറ്റി ഫോര്‍ ദി സേഫ്ഗാര്‍ഡിംഗ് ഓഫ് ഇന്‍ടാന്‍ജിബിള്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് വാര്‍ഷിക കണ്‍വെന്‍ഷന്റെ പതിനാറാം സമ്മേളനത്തിലാണ് ദുര്‍ഗ്ഗാ പൂജയെ പൈതൃക പദവി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ഓരോ ഇന്ത്യക്കാരനും സന്തോഷത്തിന്റേയും അഭിമാനത്തിന്റേയും നിമിഷമാണിതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദുര്‍ഗ്ഗാ പൂജ നമ്മുടെ പാരമ്പര്യങ്ങളേയും ധാര്‍മികതയേയും എടുത്തുകാണിക്കുന്ന ഉത്സവമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ ദുര്‍ഗ്ഗാ പൂജയ്ക്കായി ഉപയോഗിക്കുന്ന പന്തലുകളും അതിന്റെ കരകൗശല വിദ്യയും ലോകമെമ്പാടുമുള്ള ജനങ്ങളെ ഉത്സവത്തിന്റെ മഹത്വം ബോധ്യപ്പെടുത്തുന്നുവെന്ന് സംസ്ഥാന പൈതൃക കമ്മിഷന്‍ അധ്യക്ഷന്‍ സുവപ്രസന്ന പറഞ്ഞു.

Tags: