‘നിക്ഷേപങ്ങളുടെ തിരിച്ചുവരവ് രാജ്യത്തിന്റെ വളര്‍ച്ച വീണ്ടെടുക്കും’
ഇന്ത്യയുടെ വളര്‍ച്ചാ വീണ്ടെടുപ്പിന് സര്‍ക്കാരിന്റെ മൂലധന വിനിയോഗം വലിയ പങ്കുവഹിക്കുന്നുവെങ്കിലും സാമ്പത്തിക പരിമിതികള്‍ ഇന്ത്യക്ക് വെല്ലുവിളിയായി മാറുമെന്ന് ആഗോള സാമ്പത്തിക നിരീക്ഷകരായ ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ്. ആഗോളതലത്തിലുള്ള ഡിജിറ്റല്‍വത്കരണവും ഡീകാര്‍ബണൈസേഷനും രാജ്യത്ത് നിരവധി നിക്ഷേപ അവസരങ്ങള്‍ കൊണ്ടുവരുമെന്നാണ് നിരീക്ഷകരുടെ പ്രവചനം. ദ്രുതഗതിയിലുള്ള നിക്ഷേപങ്ങളുടെ തിരിച്ചുവരവ് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയും, ഇത് നിക്ഷേപ പ്രക്രിയ കൂടുതല്‍ സുസ്ഥിരമാക്കുകയും ചെയ്യുമെന്ന് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് ചൂണ്ടിക്കാട്ടി. മൂലധന നിക്ഷേപം ശക്തി പ്രാപിച്ചതിലൂടെ തങ്ങളുടെ നിക്ഷേപ കാഴ്ച്ചപ്പാടില്‍ വ്യത്യാസമുണ്ടായെങ്കിലും കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച തകര്‍ച്ച, […]
ഇന്ത്യയുടെ വളര്‍ച്ചാ വീണ്ടെടുപ്പിന് സര്‍ക്കാരിന്റെ മൂലധന വിനിയോഗം വലിയ പങ്കുവഹിക്കുന്നുവെങ്കിലും സാമ്പത്തിക പരിമിതികള്‍ ഇന്ത്യക്ക് വെല്ലുവിളിയായി മാറുമെന്ന് ആഗോള സാമ്പത്തിക നിരീക്ഷകരായ ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ്. ആഗോളതലത്തിലുള്ള ഡിജിറ്റല്‍വത്കരണവും ഡീകാര്‍ബണൈസേഷനും രാജ്യത്ത് നിരവധി നിക്ഷേപ അവസരങ്ങള്‍ കൊണ്ടുവരുമെന്നാണ് നിരീക്ഷകരുടെ പ്രവചനം.
ദ്രുതഗതിയിലുള്ള നിക്ഷേപങ്ങളുടെ തിരിച്ചുവരവ് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയും, ഇത് നിക്ഷേപ പ്രക്രിയ കൂടുതല്‍ സുസ്ഥിരമാക്കുകയും ചെയ്യുമെന്ന് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് ചൂണ്ടിക്കാട്ടി. മൂലധന നിക്ഷേപം ശക്തി പ്രാപിച്ചതിലൂടെ തങ്ങളുടെ നിക്ഷേപ കാഴ്ച്ചപ്പാടില്‍ വ്യത്യാസമുണ്ടായെങ്കിലും കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച തകര്‍ച്ച, നിക്ഷേപങ്ങളെ മന്ദഗതിയിലാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
തല്‍ഫലമായി, നിക്ഷേപ നിരക്ക് 2022 ല്‍ ഉയരുമെങ്കിലും മൊത്തം നിക്ഷേപം 2025 ല്‍ കൊവിഡിനു മുമ്പുള്ള അടിസ്ഥാനത്തേക്കാള്‍ 8% താഴെയാവാനാണ് സാധ്യതയെന്നും ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് പ്രവചിക്കുന്നു. ഇന്ത്യയുടെ സമ്പാദ്യ നിരക്ക് കുറയുന്നതും നിക്ഷേപത്തിന് വലിയൊരു പരിമിതിയാണ്. സമ്പാദ്യ നിരക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികളുടെ അഭാവത്തില്‍, ദീര്‍ഘകാലത്തേക്ക് നിക്ഷേപ നിരക്ക് കുറയുമെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്.
ജിഡിപിയില്‍ നിക്ഷേപ വിഹിതം കുറയുന്നത് ആശങ്കാജനകമാണ്. കഴിഞ്ഞ കണക്കുകള്‍ ആനുസരിച്ച് ഇത് ഇന്ത്യയുടെ വളര്‍ച്ചാ സാധ്യത 2004-2011 ലെ 7.2% നിന്ന് 2012-2019 ല്‍ 6.6% താഴ്ത്തിയതായി ഒക്സ്ഫോര്‍ഡ് ഇക്കണോമിക്സ് ചൂണ്ടിക്കാട്ടി.
ഈ വര്‍ഷം നികുതി പിരിവിലുണ്ടായ റെക്കോര്‍ഡ് വര്‍ദ്ധനവ് അടിസ്ഥാന സൗകര്യ ചെലവിലേക്ക് നീക്കിവയ്ക്കുന്നില്ല. പകരം, 2022 സാമ്പത്തിക വര്‍ഷത്തില്‍ ആസൂത്രണം ചെയ്ത സാമ്പത്തിക പ്രവര്‍ത്തനങ്ങളിലേക്ക് വിതരണം ചെയ്യാനാണ് സാധ്യതയെന്നും നിരീക്ഷകര്‍ കൂട്ടിച്ചേര്‍ത്തു. ഈ പശ്ചാത്തലത്തില്‍, നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ്ലൈന് (എന്‍ഐപി) വേണ്ടി പ്രതീക്ഷിക്കുന്ന ചെലവ് പൂര്‍ണ്ണമായും യാഥാര്‍ത്ഥ്യമാകുമോയെന്നതും സംശയമാണ്.
