പുതിയ മേഖലകൾ തേടി ചെറുകിട നിക്ഷേപകർ
കൊൽക്കത്ത: റഷ്യ-ഉക്രെയ്ൻ സംഘർഷവും ഭൗമരാഷ്ട്രീയ പിരിമുറുക്കവും അവസാനിക്കുന്നതുവരെ ഇന്ത്യൻ ഓഹരി വിപണി അസ്ഥിരമായി തുടരുമെന്നാണ് കണക്കുകൂട്ടലുകൾ. ഇതോടെ ചില്ലറ നിക്ഷേപകർ ചെറുകിട നിക്ഷേപങ്ങളിലേക്കോ സിസ്റ്റമിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകളിലേക്കോ (എസ്‌ഐപി; SIP ) ശ്രദ്ധ തിരിച്ചേക്കാമെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇന്ത്യൻ ഓഹരി വിപണി സൂചികകൾ ആഗോള വിപണികൾക്ക് അനുസൃതമായി അസ്ഥിരമായിട്ടാണ് കാണപ്പെടുന്നത്. റഷ്യ ഉക്രെയ്‌ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിഫ്റ്റിയും സെൻസെക്‌സും കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഇടിഞ്ഞു കൊണ്ടിരിക്കയാണ്. "ഇന്ത്യൻ ഓഹരി വിപണിയിലെ തകർച്ച കാരണം നിരവധി റീട്ടെയിൽ […]
കൊൽക്കത്ത: റഷ്യ-ഉക്രെയ്ൻ സംഘർഷവും ഭൗമരാഷ്ട്രീയ പിരിമുറുക്കവും അവസാനിക്കുന്നതുവരെ ഇന്ത്യൻ ഓഹരി വിപണി അസ്ഥിരമായി തുടരുമെന്നാണ് കണക്കുകൂട്ടലുകൾ. ഇതോടെ ചില്ലറ നിക്ഷേപകർ ചെറുകിട നിക്ഷേപങ്ങളിലേക്കോ സിസ്റ്റമിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകളിലേക്കോ (എസ്‌ഐപി; SIP ) ശ്രദ്ധ തിരിച്ചേക്കാമെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഇന്ത്യൻ ഓഹരി വിപണി സൂചികകൾ ആഗോള വിപണികൾക്ക് അനുസൃതമായി അസ്ഥിരമായിട്ടാണ് കാണപ്പെടുന്നത്. റഷ്യ ഉക്രെയ്‌ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിഫ്റ്റിയും സെൻസെക്‌സും കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഇടിഞ്ഞു കൊണ്ടിരിക്കയാണ്.
"ഇന്ത്യൻ ഓഹരി വിപണിയിലെ തകർച്ച കാരണം നിരവധി റീട്ടെയിൽ നിക്ഷേപകർ, പ്രത്യേകിച്ച് തുടക്കക്കാരും ഇപ്പോൾ നിക്ഷേപം തുടങ്ങിയവരും പരിഭ്രാന്തിയിലാണ്. എന്നാൽ ഇതൊരു ഹ്രസ്വകാല സംഭവമാണെന്നും റീട്ടെയിൽ നിക്ഷേപകർ ഇത് ഒരു അവസരമായി എടുക്കണമെന്നും നാം ഓർക്കണം. റീട്ടെയിൽ നിക്ഷേപകർ ചെറിയ നിക്ഷേപങ്ങളോ എസ്‌ഐപി-കളോ നടത്താൻ തുടങ്ങിയേക്കാം. ഈ യുദ്ധവും ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും അവസാനിക്കുന്നതുവരെ ഇന്ത്യൻ ഓഹരി വിപണി അസ്ഥിരമായി തുടരാമെന്നതിനാൽ അവരുടെ മൂലധനം ഒറ്റയടിക്ക് നിക്ഷേപിക്കരുത്," സ്റ്റോക്ക് എഡ്‌ജ് ആൻഡ് ഇലെൺ മാർക്കറ്റിന്റെ (Stock Edge and Elearn Market; SEEM) സഹസ്ഥാപകൻ വിവേക് ബജാജ് അഭിപ്രായപ്പെട്ടു.
ക്രെഡന്റ് ഇൻഫോ എഡ്‌ജിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോക്ക് എഡ്‌ജ്ൽ കൊട്ടക് സെക്യൂരിറ്റീസ് അടുത്തിടെ $1.3 മില്യൺ നിക്ഷേപിച്ചിരുന്നു.
ചെറുകിട നിക്ഷേപകരെ ലക്ഷ്യം വച്ചുള്ള ഒരു മുൻനിര ആപ്പാണ് സ്റ്റോക്ക് എഡ്‌ജ്. ഹ്രസ്വവും ദീർഘകാലത്തേക്കുമുള്ള ഓഹരികൾ തിരഞ്ഞെടുക്കാൻ നിക്ഷേപകനെ സഹായിക്കുന്നതിന് വലിയ ഡാറ്റയും അനലിറ്റിക്‌സും ടൂളുകളും ഇത് നൽകുന്നുണ്ട്. റീട്ടെയിൽ നിക്ഷേപകരെ ബോധവൽക്കരിക്കുന്നതിലാണ് സ്റ്റോക്ക് എഡ്‌ജ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
മഹാമാരിയെ തുടർന്നുള്ള ലോക്ക്ഡൗൺ ആരംഭിച്ചതിന് ശേഷമുള്ള കഴിഞ്ഞ രണ്ട് വർഷത്തിനിടെ ധാരാളം നിക്ഷേപകർ വിപണിയിലേക്കെത്തിയിട്ടുണ്ട്.
2019 മാർച്ച് വരെ രാജ്യത്ത് 3.6 കോടിയായിരുന്ന ഡീമാറ്റ് അക്കൗണ്ടുകൾ 2021 നവംബർ അവസാനത്തോടെ 7.7 കോടി ആയി. കൂടുതലും യുവജനങ്ങൾ നിക്ഷേപ മേഖലയിലേക്ക് കുതിച്ചു. എൻഎസ്ഇ സൂചിക 2020 ഏപ്രിലിൽ നിന്ന് ഏകദേശം 125 ശതമാനം ഉയർന്ന് 2021 ഒക്ടോബറിൽ ഏറ്റവും ഉയർന്ന നിലയിലെത്തി,18,000 എന്ന ലെവലിലേക്ക് കടന്നിരുന്നു.
ബ്രന്റ് ക്രൂഡ് ഫ്യൂച്ചറുകൾ $118 നു അടുത്ത് നിൽക്കുന്നതിനാൽ, റഷ്യയുടെ ഉക്രെയ്ൻ അധിനിവേശം മൂലം ഊർജ്ജ കയറ്റുമതി തടസ്സപ്പെടാം. എന്നിരുന്നാലും, ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റുകളുടെ പ്രാഥമിക പ്രവണത ബുള്ളിഷ് ആണ്. ഭൗമരാഷ്ട്രീയ പ്രതിസന്ധി നിൽക്കുന്നതിനാൽ ഈ സ്ലൈഡ് ഒരു തിരുത്തൽ കാരണം മാത്രമാണ്. അതിനാൽ, റീട്ടെയിൽ നിക്ഷേപകർ ബുള്ളിഷ് ആയി തുടരുകയും ദീർഘകാല നിക്ഷേപത്തിനായി മൂല്യമുള്ള ഓഹരികൾ വാങ്ങാനുള്ള അവസരമായി ഇതിനെ കണക്കാക്കുകയും വേണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
