ഇന്ധനവില കുറയ്ക്കാന്‍ നടപടി സ്വീകരിക്കും: ഹർദീപ് സിംഗ് പുരി

ഡെല്‍ഹി: ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യമായ  നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര പോട്രോളിയം പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി. വരും മാസങ്ങളില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് മന്ത്രി രാജ്യ സഭയില്‍ അറിയിച്ചത്. പെട്രോളിയം ഉത്പന്നങ്ങള്‍ ചരക്ക് സേവന നികുതിയുടെ കീഴില്‍ കൊണ്ടുവരാനുള്ള നിര്‍ദ്ദേശം ജിഎസ്ടി കൗണ്‍സില്‍ പരിഗണിച്ചെങ്കിലും അത് അനുകൂലമായില്ലെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിലെ എണ്ണ ആവശ്യകതയുടെ 85 ശതമാനവും നിറവേറ്റാന്‍ മറ്റ് രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ഇക്കാരണത്താല്‍ എണ്ണവില വര്‍ധനവ് […]

Update: 2022-03-14 06:45 GMT

ഡെല്‍ഹി: ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര പോട്രോളിയം പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി. വരും മാസങ്ങളില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് മന്ത്രി രാജ്യ സഭയില്‍ അറിയിച്ചത്.

പെട്രോളിയം ഉത്പന്നങ്ങള്‍ ചരക്ക് സേവന നികുതിയുടെ കീഴില്‍ കൊണ്ടുവരാനുള്ള നിര്‍ദ്ദേശം ജിഎസ്ടി കൗണ്‍സില്‍ പരിഗണിച്ചെങ്കിലും അത് അനുകൂലമായില്ലെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ എണ്ണ ആവശ്യകതയുടെ 85 ശതമാനവും നിറവേറ്റാന്‍ മറ്റ് രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ഇക്കാരണത്താല്‍ എണ്ണവില വര്‍ധനവ് ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന രാജ്യമായി ഇന്ത്യ മാറുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയുടെ കീഴില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാരും പ്രതിപക്ഷവും സമ്മതിച്ചുണ്ടെന്നും ഇക്കാര്യത്തില്‍ ഉണ്ടായ പുരോഗതി അറിയാന്‍ ശ്രമിച്ചുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയോട് പ്രതികരിച്ചുകൊണ്ട് മന്ത്രി വ്യക്തമാക്കി.

സംസ്ഥാനങ്ങല്‍ പെട്രോള്‍, പെട്രോളിയം ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ നിന്ന് ഉയര്‍ന്ന വരുമാനം നേടുന്നുണ്ട്. ഇതിലേക്ക് മദ്യം കൂടി ചേര്‍ത്താല്‍, ഈ രണ്ട് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം കുറയ്ക്കാന്‍ സംസ്താന സര്‍ക്കാരുകള്‍ തയ്യാറാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എണ്ണവില വര്‍ധിക്കുന്നതും യുദ്ധ സാഹചര്യവും മന്ത്രി സഭയില്‍ പരാമര്‍ശിച്ചു. സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞെങ്കിലും, വാണിജ്യ പരമല്ലാത്ത കാരണങ്ങളാല്‍ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) എന്നിവ മുന്‍കാലങ്ങളില്‍ നിരക്കുമാറ്റം നിര്‍ത്തിവച്ചിരുന്നു.

 

Tags:    

Similar News