ബാങ്കുകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചു

ഡെല്‍ഹി: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റം വരുത്തിയ ബാങ്കുകളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ച് ആര്‍ബിഐ. പുതുക്കിയ സമയമനുസരിച്ച് രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് 3.30 വരെയാണ് പ്രവര്‍ത്തനം. രാവിലെ 10 മുതല്‍ 3.30 വരെയായിരുന്ന സമയമാണ് ഏപ്രില്‍ 18 മുതല്‍ പുനക്രമീരിച്ചിരിക്കുന്നത്. ഇതുവഴി ഇടപാടുകാര്‍ക്ക് ഒരു മണിക്കൂര്‍ അധികം ലഭിക്കും. കഴിഞ്ഞ ദിവസം ആര്‍ബിഐയുടെ നിയന്ത്രണത്തിനു കീഴിലുള്ള വിവിധ വിപണികളുടെ പ്രവര്‍ത്തന സമയവും പുനക്രമീകരിച്ചിരുന്നു. രാജ്യത്തെ എസ്ബിഐ അടക്കമുള്ള പൊതുമേഖല ബാങ്കുകള്‍ക്കും സ്വകാര്യ മേഖല ബാങ്കുകള്‍ക്കും ഇത് ബാധകമാണ്. […]

Update: 2022-04-19 01:13 GMT

ഡെല്‍ഹി: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റം വരുത്തിയ ബാങ്കുകളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ച് ആര്‍ബിഐ. പുതുക്കിയ സമയമനുസരിച്ച് രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് 3.30 വരെയാണ് പ്രവര്‍ത്തനം.

രാവിലെ 10 മുതല്‍ 3.30 വരെയായിരുന്ന സമയമാണ് ഏപ്രില്‍ 18 മുതല്‍ പുനക്രമീരിച്ചിരിക്കുന്നത്. ഇതുവഴി ഇടപാടുകാര്‍ക്ക് ഒരു മണിക്കൂര്‍ അധികം ലഭിക്കും.

കഴിഞ്ഞ ദിവസം ആര്‍ബിഐയുടെ നിയന്ത്രണത്തിനു കീഴിലുള്ള വിവിധ വിപണികളുടെ പ്രവര്‍ത്തന സമയവും പുനക്രമീകരിച്ചിരുന്നു. രാജ്യത്തെ എസ്ബിഐ അടക്കമുള്ള പൊതുമേഖല ബാങ്കുകള്‍ക്കും സ്വകാര്യ മേഖല ബാങ്കുകള്‍ക്കും ഇത് ബാധകമാണ്.

 

Tags:    

Similar News