എന്‍സിഡി യിലൂടെ 600 കോടി രൂപ സമാഹരിക്കാന്‍ നവി ഫിന്‍സെര്‍വ്
കൊച്ചി: നവി ടെക്‌നോളജീസ് ലിമിറ്റഡിന്റെ ഉപകമ്പനിയായ നവി ഫിന്‍സെര്‍വ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്രം (Non Convertible Debentures) വഴി 600 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. മുന്നൂറു കോടി രൂപയുടെ അധിക സബ്‌സിക്രിപ്ഷന്‍ ഉള്‍പ്പെടെയാണിത്. മേയ് 23 ന് ആരംഭിച്ച് ജൂണ്‍ പത്തിന് ഇഷ്യു അവസാനിക്കും. ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ചിന്റെ എ സ്റ്റേബിള്‍ റേറ്റിംഗുള്ള കടപ്പത്രത്തിന് 9.80 ശതമാനം വരെ യീല്‍ഡാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പതിനെട്ട് മാസം, 27 മാസം എന്നീ കാലാവധികളില്‍ […]
കൊച്ചി: നവി ടെക്‌നോളജീസ് ലിമിറ്റഡിന്റെ ഉപകമ്പനിയായ നവി ഫിന്‍സെര്‍വ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്രം (Non Convertible Debentures) വഴി 600 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. മുന്നൂറു കോടി രൂപയുടെ അധിക സബ്‌സിക്രിപ്ഷന്‍ ഉള്‍പ്പെടെയാണിത്.
മേയ് 23 ന് ആരംഭിച്ച് ജൂണ്‍ പത്തിന് ഇഷ്യു അവസാനിക്കും. ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ചിന്റെ എ സ്റ്റേബിള്‍ റേറ്റിംഗുള്ള കടപ്പത്രത്തിന് 9.80 ശതമാനം വരെ യീല്‍ഡാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പതിനെട്ട് മാസം, 27 മാസം എന്നീ കാലാവധികളില്‍ നിക്ഷേപം നടത്താന്‍ അവസരമുണ്ട്. എന്‍സിഡിയിലെ കുറഞ്ഞ നിക്ഷേപം 10,000 രൂപയാണ്.
വായ്പയ്ക്കും മറ്റ് വായ്പാപ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനുവേണ്ടിയാണ് എന്‍സിഡിയിലൂടെ പണം സ്വരൂപിക്കുന്നതെന്ന് നവി ഫിന്‍സെര്‍വ് മാനേജിംഗ് ഡയറക്ടര്‍ അങ്കിത് അഗര്‍വാള്‍ പറഞ്ഞു. വളരെ ലളിതമായ ധനകാര്യ ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയാണ് നവി ഫിന്‍സെര്‍വിന്റെ ദൗത്യമെന്ന് ചെയര്‍മാനും സിഇഒയുമായ സച്ചിന്‍ ബന്‍സാല്‍ അഭിപ്രായപ്പെട്ടു. നവി ബ്രാന്‍ഡില്‍ കമ്പനി വ്യക്തിഗത വായ്പകള്‍, ഭവന വായ്പകള്‍ എന്നിവ ഇന്ത്യയിലൊട്ടാകെ നല്‍കി വരുന്നുണ്ട്. കമ്പനിയുടെ അറ്റ മൂല്യം (Net Worth) 11,895.72 ദശലക്ഷം രൂപയാണ്. 2021 ഡിസംബര്‍ 31 ന് കമ്പനിയുടെ അറ്റ നിഷ്ക്രിയ ആസ്തികൾ 0.08 ശതമാനമാണ്.
