ആമസോണിന് 200 കോടി രൂപ പിഴയിട്ട് എന്‍സിഎല്‍എടി

എന്‍സിഎല്‍എടി ആമസോണിന് 200 കോടി രൂപ പിഴയിട്ടു. ഫ്യൂച്ചര്‍ കൂപ്പണുകളുമായി ആമസോണിന്റെ ഇടപാടുകള്‍ക്കുള്ള  അംഗീകാരം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ഫെയര്‍ ട്രേഡ് റെഗുലേറ്ററായ സിസിഐയുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്ന ആമസോണിന്റെ ഹര്‍ജി നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ (എന്‍സിഎല്‍എടി) തിങ്കളാഴ്ച നിരസിച്ചു. 45 ദിസവങ്ങള്‍ക്കുള്ളില്‍ 200 കോടി രൂപ പിഴ അടയ്ക്കാനാണ് നിര്‍ദ്ദേശം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, ഫ്യൂച്ചര്‍ കൂപ്പണ്‍സിന്റെ (എഫ്സിപിഎല്‍) 49 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനുള്ള ആമസോണിന്റെ ഇടപാടിന് 2019 ല്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് […]

Update: 2022-06-13 03:30 GMT
എന്‍സിഎല്‍എടി ആമസോണിന് 200 കോടി രൂപ പിഴയിട്ടു. ഫ്യൂച്ചര്‍ കൂപ്പണുകളുമായി ആമസോണിന്റെ ഇടപാടുകള്‍ക്കുള്ള അംഗീകാരം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ഫെയര്‍ ട്രേഡ് റെഗുലേറ്ററായ സിസിഐയുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്ന ആമസോണിന്റെ ഹര്‍ജി നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ (എന്‍സിഎല്‍എടി) തിങ്കളാഴ്ച നിരസിച്ചു. 45 ദിസവങ്ങള്‍ക്കുള്ളില്‍ 200 കോടി രൂപ പിഴ അടയ്ക്കാനാണ് നിര്‍ദ്ദേശം.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, ഫ്യൂച്ചര്‍ കൂപ്പണ്‍സിന്റെ (എഫ്സിപിഎല്‍) 49 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനുള്ള ആമസോണിന്റെ ഇടപാടിന് 2019 ല്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) നല്‍കിയ അനുമതി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.
ഇടപാടിന് ക്ലിയറന്‍സ് തേടുന്നതിനിടെ ആമസോണ്‍ വിവരങ്ങള്‍ മറച്ചുവെച്ചതായും കമ്പനിക്ക് 202 കോടി രൂപ പിഴ ചുമത്തിയതായും സിസിഐ പറഞ്ഞിരുന്നു.
ആമസോണിന്റെ അനുബന്ധ സ്ഥാപനങ്ങളെല ആവശ്യമായ നിബന്ധനകളില്‍ അറിയിക്കാതിരുന്നതിന് 200 കോടി രൂപ പിഴയും അനുബന്ധ കമ്പനികളുടെ യഥാര്‍ത്ഥ വ്യാപ്തിയും ലക്ഷ്യവും അടിച്ചമര്‍ത്തിയെന്ന പരാതിയില്‍ ഒരു കോടി രൂപ വീതം രണ്ട് പിഴയും ഇതില്‍ ഉള്‍പ്പെടുന്നു.
എന്നിരുന്നാലും, എന്‍സിഎല്‍എടി, സിസിഐയുടെ ഉത്തരവുകള്‍ ചെറുതായി പരിഷ്‌ക്കരിക്കുകയും ഒരു കോടി രൂപ വീതം ചുമത്തിയ പിഴ വകൂടുതലാണെന്നും കാണിച്ച് അത് 50 ലക്ഷം രൂപയായി കുറയ്ക്കുകയും ചെയ്തു.
എന്നാല്‍, ആമസോണ്‍.കോമിന്റെ നേരിട്ടുള്ള അനുബന്ധ സ്ഥാപനമായ ആമസോണ്‍.കോമം എന്‍വി ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ്സ് എല്‍എല്‍സി(ആമോസോണ്‍)ന് ആവശ്യമായ നിബന്ധനകളില്‍ അമുബന്ധ സ്ഥാപനങ്ങളെ അറിയിക്കുന്നതില്‍ പരാജയപ്പെട്ടതിന് 200 കോടി രൂപ പിഴ ചുമത്തിയത് എന്‍സിഎല്‍എടി ശരിവച്ചു.
Tags:    

Similar News