ഇന്ത്യയുടെ തൊഴില്‍ വിപണി വളർച്ചയുടെ പാതയിലെന്ന് സർവ്വെ
ഇന്ത്യയുടെ തൊഴില്‍ വിപണി ശുഭാപ്തിവിശ്വാസത്തോടെയാണ് മുന്നോട്ട് പോകുന്നതെന്ന് മാന്‍പവര്‍ഗ്രൂപ്പ് എംപ്ലോയ്മെന്റ് ഔട്ട്ലുക്ക് സര്‍വേ റിപ്പോര്‍ട്ട്. വീണ്ടെടുക്കല്‍ പ്രക്രിയ വേഗത്തിലാക്കാനും സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താനുമുള്ള ശ്രമത്തില്‍ 63 ശതമാനം കമ്പനികളും അടുത്ത മൂന്ന് മാസത്തിനുള്ളില്‍ കൂടുതല്‍ ജീവനക്കാരെ ചേര്‍ക്കാന്‍ പദ്ധതിയിടുന്നതിനാലാണ് ഈ ശുഭാപ്തി വിശ്വാസം. സര്‍വേ അനുസരിച്ച്, തൊഴില്‍ വിപണി 2022 മൂന്നാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) നെറ്റ് എംപ്ലോയ്മെന്റ് ഔട്ട്ലുക്ക് 51 ശതമാനമായിരുക്കുമെന്നും ഇത് 8 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് ഉയര്‍ച്ചയാണെന്നും പറയുന്നു. സെപ്തംബര്‍ പാദത്തില്‍, 63 ശതമാനം പേര്‍ […]
ഇന്ത്യയുടെ തൊഴില്‍ വിപണി ശുഭാപ്തിവിശ്വാസത്തോടെയാണ് മുന്നോട്ട് പോകുന്നതെന്ന് മാന്‍പവര്‍ഗ്രൂപ്പ് എംപ്ലോയ്മെന്റ് ഔട്ട്ലുക്ക് സര്‍വേ റിപ്പോര്‍ട്ട്. വീണ്ടെടുക്കല്‍ പ്രക്രിയ വേഗത്തിലാക്കാനും സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താനുമുള്ള ശ്രമത്തില്‍ 63 ശതമാനം കമ്പനികളും അടുത്ത മൂന്ന് മാസത്തിനുള്ളില്‍ കൂടുതല്‍ ജീവനക്കാരെ ചേര്‍ക്കാന്‍ പദ്ധതിയിടുന്നതിനാലാണ് ഈ ശുഭാപ്തി വിശ്വാസം. സര്‍വേ അനുസരിച്ച്, തൊഴില്‍ വിപണി 2022 മൂന്നാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) നെറ്റ് എംപ്ലോയ്മെന്റ് ഔട്ട്ലുക്ക് 51 ശതമാനമായിരുക്കുമെന്നും ഇത് 8 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് ഉയര്‍ച്ചയാണെന്നും പറയുന്നു.
സെപ്തംബര്‍ പാദത്തില്‍, 63 ശതമാനം പേര്‍ തങ്ങളുടെ സ്റ്റാഫിംഗ് ലെവലുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 12 ശതമാനം പേര്‍ നിയമന ഉദ്ദേശം കുറയുമെന്ന് പ്രതീക്ഷിക്കുന്നു. 24 ശതമാനം പേര്‍ മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഇത് കാലാനുസൃതമായി ക്രമീകരിച്ച നെറ്റ് എംപ്ലോയ്മെന്റ് ഔട്ട്ലുക്കിന്റെ 51 ശതമാനത്തിന് കാരണമാകുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. വര്‍ധിച്ചുവരുന്ന പണപ്പെരുപ്പവും ഭൗമരാഷ്ട്രീയ അസ്ഥിരതയും ഉണ്ടായിരുന്നിട്ടും, വീണ്ടെടുക്കല്‍ പ്രക്രിയ വേഗത്തിലാക്കാനും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താന്‍ ഇന്ത്യയില്‍ എല്ലാ മേഖലകളും ശ്രമിക്കുന്നുണ്ടന്നും മാന്‍പവര്‍ ഗ്രൂപ്പ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സന്ദീപ് ഗുലാത്തി പറഞ്ഞു.
ഇന്ത്യയിലെ 3,000-ത്തിലധികം തൊഴിലുടമകളില്‍ നടത്തിയ സര്‍വേ പ്രകാരം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍, നിയമനം 46 ശതമാനം മെച്ചപ്പെട്ടു. ഏപ്രില്‍-ജൂണ്‍ കാലയളവിനെ അപേക്ഷിച്ച് 13 ശതമാനം പോയിന്റ് വളര്‍ച്ചയുണ്ട്. ഡിജിറ്റല്‍ റോളുകള്‍ കൂടുതല്‍ ഡിമാന്‍ഡില്‍ തുടരുമെന്നും സര്‍വേ അഭിപ്രായപ്പെട്ടു. ഐടി ആന്‍ഡ് ടെക്നോളജി (68 ശതമാനം), തുടര്‍ന്ന് ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ് (60 ശതമാനം), മറ്റ് സേവനങ്ങള്‍ (52 ശതമാനം), റെസ്റ്റോറന്റുകളും ഹോട്ടലുകളും (48 ശതമാനം), മാനുഫാക്ചറിംഗ് (48 ശതമാനം) എന്നീ മേഖലകളില്‍ ശക്തമായ പ്രകടനം റിപ്പോര്‍ട്ട് ചെയ്തു. ഏഷ്യാ പസഫിക് മേഖലയില്‍, ഇന്ത്യ (51 ശതമാനം), സിംഗപ്പൂര്‍ (40 ശതമാനം), ഓസ്ട്രേലിയ (38 ശതമാനം) എന്നിവിടങ്ങളില്‍ ഏറ്റവും ശക്തമായ തൊഴില്‍ നിയമനങ്ങളുണ്ടായത്. അതേസമയം, തായ്വാന്‍ (3 ശതമാനം), ജപ്പാന്‍ (4 ശതമാനം), ഹോങ്കോംഗ് (11 ശതമാനം) എന്നിവിടങ്ങളില്‍ ഏറ്റവും ദുര്‍ബലമായ നിയമനം റിപ്പോര്‍ട്ട് ചെയ്തു
