ബജാജ് ഓട്ടോ 2,500 കോടിയുടെ ഓഹരി തിരികെ വാങ്ങും
2500 കോടി രൂപ വരെയുള്ള തുകയ്ക്ക് ഓഹരി തിരികെ വാങ്ങാനുള്ള പദ്ധതിക്ക് ബോര്‍ഡ് അംഗീകാരം നല്‍കിയതായി ബജാജ് ഓട്ടോ അറിയിച്ചു. പ്രമോട്ടര്‍മാരും പ്രൊമോട്ടര്‍ ഗ്രൂപ്പും ഒഴികെ നിലവിലുള്ള ഓഹരി ഉടമകളില്‍ നിന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലെ ഓപ്പണ്‍ വിപണിയിലെ 10 രൂപ വീതം മുഖവിലയുള്ള കമ്പനിയുടെ പൂര്‍ണമായി അടച്ച ഓഹരികള്‍ തിരികെ വാങ്ങുന്നതിനുള്ള നിര്‍ദ്ദേശം കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. ഒരു ഓഹരിക്ക് 4,600 രൂപയില്‍ കൂടാത്ത വിലയിലും കമ്പനിയുടെ മൊത്തം അടച്ചുതീര്‍ത്ത ഓഹരി മൂലധനത്തിന്റെ 9.61 ശതമാനത്തെ […]
2500 കോടി രൂപ വരെയുള്ള തുകയ്ക്ക് ഓഹരി തിരികെ വാങ്ങാനുള്ള പദ്ധതിക്ക് ബോര്‍ഡ് അംഗീകാരം നല്‍കിയതായി ബജാജ് ഓട്ടോ അറിയിച്ചു. പ്രമോട്ടര്‍മാരും പ്രൊമോട്ടര്‍ ഗ്രൂപ്പും ഒഴികെ നിലവിലുള്ള ഓഹരി ഉടമകളില്‍ നിന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലെ ഓപ്പണ്‍ വിപണിയിലെ 10 രൂപ വീതം മുഖവിലയുള്ള കമ്പനിയുടെ പൂര്‍ണമായി അടച്ച ഓഹരികള്‍ തിരികെ വാങ്ങുന്നതിനുള്ള നിര്‍ദ്ദേശം കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു.
ഒരു ഓഹരിക്ക് 4,600 രൂപയില്‍ കൂടാത്ത വിലയിലും കമ്പനിയുടെ മൊത്തം അടച്ചുതീര്‍ത്ത ഓഹരി മൂലധനത്തിന്റെ 9.61 ശതമാനത്തെ പ്രതിനിധീകരിക്കുന്ന 2,500 കോടി രൂപ വരെയുള്ള തുകയ്ക്കും ബൈബാക്ക് നടത്തും. ജൂണ്‍ 14-ന് കമ്പനിയുടെ ബോര്‍ഡ് നിര്‍ദ്ദേശത്തില്‍ കൂടുതല്‍ ആലോചനകള്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി അതിന്റെ നിര്‍ദിഷ്ട ഷെയര്‍ ബൈബാക്ക് തീരുമാനം മാറ്റിവെച്ചിരുന്നു.