5 സ്ഥാപങ്ങൾക്ക് സെബി 36 ലക്ഷം രൂപ പിഴ ചുമത്തി

 ഇന്റർ-സ്‌കീം ട്രാൻസ്ഫറുകൾ (IST) നടപ്പിലാക്കുമ്പോൾ മ്യൂച്വൽ ഫണ്ട് മാനദണ്ഡങ്ങൾ ലംഘിച്ചതിന്  പിജിഐഎം അസറ്റ് മാനേജമെന്റ് കമ്പനിക്കും  അതിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് മേനോൻ ഉൾപ്പെടെ അഞ്ചു സ്ഥാപങ്ങൾക്കെതിരെ സെബി 36 ലക്ഷം രൂപ പിഴ ചുമത്തി. കുമരേഷ് രാമകൃഷ്ണൻ, പുനീത് പൽ, രാകേഷ് സൂരി എന്നിവരാണ് മറ്റു വ്യക്തികൾ. നിയമ ലംഘന സമയത്ത് ഇവർ ഫണ്ട് മാനേജർമാരായിരുന്നു. പിജിഐഎം എംഎഫിന്റെ ഓപ്പൺ, ക്ലോസ്-എൻഡ് സ്കീമുകൾക്കിടയിൽ ഐഎസ്‌ടികൾ നടപ്പിലാക്കുമ്പോൾ അഞ്ച് സ്ഥാപനങ്ങൾ മ്യൂച്വൽ ഫണ്ട് നിയന്ത്രണങ്ങളിലെ വ്യവസ്ഥകൾ പാലിച്ചില്ലെന്ന് സെബി അതിന്റെ ഉത്തരവിൽ കുറിച്ചു. ഐ എസ ടി […]

Update: 2022-07-02 04:56 GMT

ഇന്റർ-സ്‌കീം ട്രാൻസ്ഫറുകൾ (IST) നടപ്പിലാക്കുമ്പോൾ മ്യൂച്വൽ ഫണ്ട് മാനദണ്ഡങ്ങൾ ലംഘിച്ചതിന് പിജിഐഎം അസറ്റ് മാനേജമെന്റ് കമ്പനിക്കും അതിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് മേനോൻ ഉൾപ്പെടെ അഞ്ചു സ്ഥാപങ്ങൾക്കെതിരെ സെബി 36 ലക്ഷം രൂപ പിഴ ചുമത്തി. കുമരേഷ് രാമകൃഷ്ണൻ, പുനീത് പൽ, രാകേഷ് സൂരി എന്നിവരാണ് മറ്റു വ്യക്തികൾ. നിയമ ലംഘന സമയത്ത് ഇവർ ഫണ്ട് മാനേജർമാരായിരുന്നു.

പിജിഐഎം എംഎഫിന്റെ ഓപ്പൺ, ക്ലോസ്-എൻഡ് സ്കീമുകൾക്കിടയിൽ ഐഎസ്‌ടികൾ നടപ്പിലാക്കുമ്പോൾ അഞ്ച് സ്ഥാപനങ്ങൾ മ്യൂച്വൽ ഫണ്ട് നിയന്ത്രണങ്ങളിലെ വ്യവസ്ഥകൾ പാലിച്ചില്ലെന്ന് സെബി അതിന്റെ ഉത്തരവിൽ കുറിച്ചു. ഐ എസ ടി കൾ എക്സിക്യൂട്ട് ചെയ്യുമ്പോൾ, നിലവാരം കുറഞ്ഞ ചില സെക്യൂരിറ്റികൾ ക്ലോസ്-എൻഡ് സ്കീമുകളിൽ നിന്ന് ഓപ്പൺ-എൻഡ് സ്കീമുകളിലേക്ക് മാറ്റി.

പിജിഐഎം അസറ്റ് മാനേജ്‌മെന്റ് കമ്പനിയിൽ നിന്ന് 25 ലക്ഷം രൂപയും മേനോനിൽ നിന്ന് 5 ലക്ഷം രൂപയും രാമകൃഷ്ണൻ, പാൽ, സൂരി എന്നിവരിൽ നിന്ന് 2 ലക്ഷം രൂപ വീതവും സെബി വ്യക്തിഗതമായി പിഴ ഈടാക്കി. ഓഗസ്റ്റ് 2018 മുതൽ ഫെബ്രുവരി 2019 വരെയുള്ള കാലഘട്ടത്തിലാണ് ഡെബ്റ്റ് സെക്യൂരിറ്റികളുടെ ഇന്റർ-സ്കീം കൈമാറ്റവുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയത്

Tags:    

Similar News