കൃത്രിമം കാണിച്ച 115  സ്ഥാപങ്ങൾക്ക് സെബിയുടെ  പിഴ

കെൽ‌വിൻ ഫിൻക്യാപ് ലിമിറ്റഡുമായി ബന്ധപ്പെട്ട ഇടപാടിൽ കൃതിമം കാണിച്ചതിനെ തുടർന്ന് സെബി, 115 സ്ഥാപനങ്ങൾക്കെതിരെ 1 .16 കോടി രൂപയുടെ പിഴ ചുമത്തി. 2014 ഓഗസ്റ്റ് 14 ൽ, സെബി ഒരു ഇടക്കാല എക്സ് പാർട്ട് ഓർഡർ ഉത്തരവിറക്കി കൊണ്ട്, കെൽ‌വിൻ ഫിൻകാപ് ലിമിറ്റഡിനെയും (കെ എഫ് എൽ) മറ്റു 43 അനുബന്ധ സ്ഥാപങ്ങളെയും വിപണയിൽ നിന്ന് വിലക്കുകയും, നേരിട്ടോ അല്ലാതെയോ മൂലധനം സ്വരൂപിക്കുന്നതിൽ നിന്ന് കമ്പനിയെ തടയുകയും ചെയ്തിരുന്നു. സ്ഥാപനങ്ങൾ പി എഫ് യു ടി പി (വഞ്ചനയുള്ളതും അന്യായവുമായ വ്യാപാര സമ്പ്രദായങ്ങളുടെ നിരോധനം) ചട്ടങ്ങളുടെ വ്യവസ്ഥകൾ ലംഘിച്ചിരിക്കുന്നു എന്നതായിരുന്നു പരാതി. അതേസമയം, മറ്റൊരു […]

Update: 2022-07-02 03:40 GMT

കെൽ‌വിൻ ഫിൻക്യാപ് ലിമിറ്റഡുമായി ബന്ധപ്പെട്ട ഇടപാടിൽ കൃതിമം കാണിച്ചതിനെ തുടർന്ന് സെബി, 115 സ്ഥാപനങ്ങൾക്കെതിരെ 1 .16 കോടി രൂപയുടെ പിഴ ചുമത്തി. 2014 ഓഗസ്റ്റ് 14, സെബി ഒരു ഇടക്കാല എക്സ് പാർട്ട് ഓർഡർ ഉത്തരവിറക്കി കൊണ്ട്, കെൽ‌വിൻ ഫിൻകാപ് ലിമിറ്റഡിനെയും (കെ എഫ് എൽ) മറ്റു 43 അനുബന്ധ സ്ഥാപങ്ങളെയും വിപണയിൽ നിന്ന് വിലക്കുകയും, നേരിട്ടോ അല്ലാതെയോ മൂലധനം സ്വരൂപിക്കുന്നതിൽ നിന്ന് കമ്പനിയെ തടയുകയും ചെയ്തിരുന്നു.

സ്ഥാപനങ്ങൾ പി എഫ് യു ടി പി (വഞ്ചനയുള്ളതും അന്യായവുമായ വ്യാപാര സമ്പ്രദായങ്ങളുടെ നിരോധനം) ചട്ടങ്ങളുടെ വ്യവസ്ഥകൾ ലംഘിച്ചിരിക്കുന്നു എന്നതായിരുന്നു പരാതി. അതേസമയം, മറ്റൊരു ഉത്തരവിൽ, വൈസെക് ഗ്ലോബൽ ലിമിറ്റഡുമായി ബന്ധപ്പെട്ട കൃത്രിമ വ്യാപരവും മറ്റ് ലംഘനങ്ങളുമായി ബന്ധപ്പെട്ട കേസിൽ 16 സ്ഥാപനങ്ങൾക്ക് 1.02 കോടി രൂപ പിഴ ചുമത്തി. സെപ്റ്റംബർ 2016 മുതൽ ജൂൺ 2017 വരെയാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടന്നത്.ആസ്റ്റർ സിലിക്കേറ്റ്സ് ലിമിറ്റഡുമായി ബന്ധപ്പെട്ട ഐ പി തുക വഴി തിരിച്ചു വിട്ടതിനും മറ്റു ലംഘനങ്ങൾക്കുമായി 14 സ്ഥാപനങ്ങൾക്കെതിരെ 21 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. 2010 ലാണ് ആസ്റ്റർ സിലിക്കേറ്റിന്റെ ഐ പി ഓ വന്നത്.

മറ്റൊരു ഉത്തരവിൽ, ആൽഫ ഐസിഎ ഇന്ത്യ ലിമിറ്റഡിന്റെ കാര്യത്തിൽ ഓപ്പൺ ഓഫർ പ്രഖ്യാപനത്തിൽ കാലതാമസം വരുത്തിയതിന് റെഗുലേറ്റർ 4 സ്ഥാപനങ്ങളിൽ നിന്ന് 10 ലക്ഷം രൂപ പിഴ ഈടാക്കി.തുക സ്ഥാപനങ്ങൾ, സംയുക്തമായും അല്ലാതെയും അടക്കേണ്ടതാണ്.

Tags:    

Similar News