രൂപ വീണ്ടും താഴേക്ക്, 2022 ൽ നഷ്ടമായത് 6 ശതമാനം മൂല്യം
രാജ്യത്തെ വ്യാപാര കമ്മി വര്‍ധിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുമ്പോള്‍ ചൊവ്വാഴ്ച രൂപവിലയില്‍ റെക്കോഡ് ഇടിവ്. വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ വിറ്റഴിക്കല്‍ തുടരുമ്പോള്‍ അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ രൂപ വില ഡോളറൊന്നിന് 79.04 രൂപയായി കുറഞ്ഞു. തിങ്കളാഴ്ചത്തെ ക്ലോസിംഗ് നിലയില്‍ നിന്ന് 9 പൈസ കുറവിലാണ് ചൊവാഴ്ച ബിസിനസ് തുടങ്ങിയത്. കഴിഞ്ഞ ഏതാനം ആഴ്ചകളായി രൂപ വില ഡോളറിനോട് റെക്കോഡ് ഇടിവ് രേഖപ്പെടുത്തുകയാണ്. ജൂണില്‍ രാജ്യത്തെ വ്യാപാരക്കമ്മി 25.63 ബില്യണായി ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 9.61 ബില്യണ്‍ ഡോളര്‍ ആയിരുന്നു. യുക്രെയ്ന്‍ […]
രാജ്യത്തെ വ്യാപാര കമ്മി വര്‍ധിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുമ്പോള്‍ ചൊവ്വാഴ്ച രൂപവിലയില്‍ റെക്കോഡ് ഇടിവ്. വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ വിറ്റഴിക്കല്‍ തുടരുമ്പോള്‍ അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ രൂപ വില ഡോളറൊന്നിന് 79.04 രൂപയായി കുറഞ്ഞു. തിങ്കളാഴ്ചത്തെ ക്ലോസിംഗ് നിലയില്‍ നിന്ന് 9 പൈസ കുറവിലാണ് ചൊവാഴ്ച ബിസിനസ് തുടങ്ങിയത്. കഴിഞ്ഞ ഏതാനം ആഴ്ചകളായി രൂപ വില ഡോളറിനോട് റെക്കോഡ് ഇടിവ് രേഖപ്പെടുത്തുകയാണ്. ജൂണില്‍ രാജ്യത്തെ വ്യാപാരക്കമ്മി 25.63 ബില്യണായി ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 9.61 ബില്യണ്‍ ഡോളര്‍ ആയിരുന്നു.
യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് വില ഉയര്‍ന്നതും കല്‍ക്കരി അടക്കമുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി കൂടിയതും രൂപയ്ക്ക് നിരന്തര ആഘാതമുണ്ടാക്കുന്നുണ്ട്. 2022 ല്‍ മാത്രം രൂപ വിലയില്‍ 6 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ ബുധനാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 79.11ലേക്ക് കൂപ്പുകുത്തിയിരുന്നു. ഇത് എക്കാലത്തേയും റെക്കോര്‍ഡ് ഇടിവാണ്. പണപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വിദേശ നിക്ഷേപകര്‍ വലിയ തോതില്‍ രാജ്യത്ത് നിന്നുള്ള നിക്ഷേപം പിന്‍വലിക്കുന്നുണ്ട്.
