സൈഡസ് വെല്‍നസിന്റെ ഓഹരികള്‍ 124 കോടിക്ക് വിറ്റു
ഉപഭോക്തൃ വെല്‍നസ് കമ്പനിയായ സൈഡസ് വെല്‍നസ് ലിമിറ്റഡിന്റെ 8.07 ലക്ഷം ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ 124 കോടി രൂപയ്ക്ക് പയനിയര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് വിറ്റഴിച്ചു. സൈഡസ് വെല്‍നസ് കമ്പനിയുടെ 1.27 ശതമാനം ഓഹരികളാണ് പയനീര്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി വിറ്റഴിച്ചത്. ഓഹരി ഒന്നിന് ശരാശരി 1540.21 രൂപ നിരക്കിലാണ് ഇടപാട് നിശ്ചയിച്ചത്. അതേസമയം, കമ്പനിയുടെ 9,36,218 ഓഹരികള്‍ നിപ്പണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ടിന്റെ നിപ്പണ്‍ ഇന്ത്യ സ്മോള്‍ ക്യാപ് ഫണ്ട് കമ്പനി ശരാശരി 1,540 രൂപ നിരക്കില്‍ […]
ഉപഭോക്തൃ വെല്‍നസ് കമ്പനിയായ സൈഡസ് വെല്‍നസ് ലിമിറ്റഡിന്റെ 8.07 ലക്ഷം ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ 124 കോടി രൂപയ്ക്ക് പയനിയര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് വിറ്റഴിച്ചു. സൈഡസ് വെല്‍നസ് കമ്പനിയുടെ 1.27 ശതമാനം ഓഹരികളാണ് പയനീര്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി വിറ്റഴിച്ചത്. ഓഹരി ഒന്നിന് ശരാശരി 1540.21 രൂപ നിരക്കിലാണ് ഇടപാട് നിശ്ചയിച്ചത്. അതേസമയം, കമ്പനിയുടെ 9,36,218 ഓഹരികള്‍ നിപ്പണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ടിന്റെ നിപ്പണ്‍ ഇന്ത്യ സ്മോള്‍ ക്യാപ് ഫണ്ട് കമ്പനി ശരാശരി 1,540 രൂപ നിരക്കില്‍ ഏറ്റെടുത്തു.
മറ്റൊരു ഇടപാടില്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ റിറ്റ്‌സിന്റെ 31 ലക്ഷം ഓഹരികള്‍ എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട് ഓപ്പണ്‍ മാര്‍ക്കറ്റിലൂടെ 73.28 കോടി രൂപയ്ക്ക് വിറ്റു. ഓഹരികള്‍ ഓരോന്നിനും ശരാശരി 235 രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയത്.