റോഡ് പദ്ധതികൾക്ക് ഓഹരി വിപണിയില്‍ നിന്ന് പണം കണ്ടെത്തും, 8% റിട്ടേണ്‍ ഉറപ്പ്: ഗഡ്കരി
രാജ്യത്തെ റോഡ് പദ്ധതികളിലേക്ക് ഓഹരി വിപണിയില്‍ നിന്നും സർക്കാർ പണം കണ്ടെത്തുമെന്നും, നിക്ഷേപം നടത്തുന്നവര്‍ക്ക് എട്ട് ശതമാനം റിട്ടേണ്‍ ഉറപ്പാണെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ' ഇപ്പോൾ ഇത്തരം പ്രോജക്ടുകൾക്ക് സാമ്പത്തിക സ്രോതസിന്റെ പ്രശ്നമൊന്നും നിലവിലില്ല. സമ്പന്നരുടെ പണം ഉപയോഗിക്കാനും താല്‍പര്യപ്പെടുന്നില്ല. ചെറുകിട നിക്ഷേപകരുടെ പക്കല്‍ നിന്നും ഒരു ലക്ഷമോ, രണ്ടു ലക്ഷമോ നിക്ഷേപമാണ് സ്വീകരിക്കാന്‍ പോകുന്നത്. ഇങ്ങനെ നിക്ഷേപിക്കുന്നവര്‍ക്ക് എട്ട് ശതമാനം ഉറപ്പുള്ള റിട്ടേണ്‍ നല്‍കും,' നിതിന്‍ ഗഡ്കരി പറഞ്ഞു. നിര്‍മാണ സാമഗ്രികളുടെ […]
രാജ്യത്തെ റോഡ് പദ്ധതികളിലേക്ക് ഓഹരി വിപണിയില്‍ നിന്നും സർക്കാർ പണം കണ്ടെത്തുമെന്നും, നിക്ഷേപം നടത്തുന്നവര്‍ക്ക് എട്ട് ശതമാനം റിട്ടേണ്‍ ഉറപ്പാണെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ' ഇപ്പോൾ ഇത്തരം പ്രോജക്ടുകൾക്ക് സാമ്പത്തിക സ്രോതസിന്റെ പ്രശ്നമൊന്നും നിലവിലില്ല. സമ്പന്നരുടെ പണം ഉപയോഗിക്കാനും താല്‍പര്യപ്പെടുന്നില്ല. ചെറുകിട നിക്ഷേപകരുടെ പക്കല്‍ നിന്നും ഒരു ലക്ഷമോ, രണ്ടു ലക്ഷമോ നിക്ഷേപമാണ് സ്വീകരിക്കാന്‍ പോകുന്നത്. ഇങ്ങനെ നിക്ഷേപിക്കുന്നവര്‍ക്ക് എട്ട് ശതമാനം ഉറപ്പുള്ള റിട്ടേണ്‍ നല്‍കും,' നിതിന്‍ ഗഡ്കരി പറഞ്ഞു.
നിര്‍മാണ സാമഗ്രികളുടെ വ്യവസായത്തിന്റെ വലുപ്പം 50,000 കോടിയാണെന്നും മന്ത്രി വ്യക്തമാക്കി. ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതിനാല്‍ ഈ മേഖല പ്രതിസന്ധി നേരിടുന്നുണ്ടെന്ന് പറഞ്ഞ മന്ത്രി, മെഥനോള്‍, എത്തനോള്‍, ഗ്രീന്‍ ഹൈഡ്രജന്‍ തുടങ്ങിയ ബദല്‍ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് സര്‍ക്കാര്‍ നയമെന്നും അഭിപ്രായപ്പെട്ടു. ഇലക്ട്രിക് മൊബിലിറ്റിയാണ് ഭാവി. ചില ഇന്ത്യന്‍ കമ്പനികള്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയതിനാല്‍ വിദേശ ഓട്ടോമൊബൈല്‍ കമ്പനികളുടെ വിഹിതം കുറയുകയും ചെയ്തിട്ടുണ്ട്.ആവശ്യത്തിന് കല്‍ക്കരി ശേഖരം ഉണ്ടായിരുന്നിട്ടും ഇന്ത്യ കല്‍ക്കരി ഇറക്കുമതി ചെയ്യുന്നുണ്ടെന്നും, ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി 60 കല്‍ക്കരി ഖനികള്‍ സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും ഗഡ്കരി പറഞ്ഞു.
