അദാനി പവറിന് റെക്കോഡ് ലാഭം, അറ്റാദായം 4,780 കോടിയായി

ഡെല്‍ഹി: വരുമാനത്തിലെ വളര്‍ച്ചയെ തുടര്‍ന്ന് ജൂണ്‍ പാദത്തില അദാനി പവറിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 4,779.86 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 278.22 കോടി രൂപയായിരുന്നു കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം. ജൂണ്‍ പാദത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 15,509 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7,213.21 കോടി രൂപയായിരുന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 6,763.50 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ അവലോകന പാദത്തില്‍ ചെലവ് 9,642.80 കോടി രൂപയായി. […]

Update: 2022-08-03 06:21 GMT
ഡെല്‍ഹി: വരുമാനത്തിലെ വളര്‍ച്ചയെ തുടര്‍ന്ന് ജൂണ്‍ പാദത്തില അദാനി പവറിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 4,779.86 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 278.22 കോടി രൂപയായിരുന്നു കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം. ജൂണ്‍ പാദത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 15,509 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7,213.21 കോടി രൂപയായിരുന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 6,763.50 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ അവലോകന പാദത്തില്‍ ചെലവ് 9,642.80 കോടി രൂപയായി.
വിപണി സാഹചര്യം നല്‍കിയ അവസരങ്ങള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്നും വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി തങ്ങളുടെ പ്രവര്‍ത്തന മികവ് പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അദാനി പവറിന്റെ മാനേജിംഗ് ഡയറക്ടര്‍ അനില്‍ സര്‍ദന പ്രസ്താവനയില്‍ പറഞ്ഞു. അദാനി ഗ്രൂപ്പിന്റെ ഭാഗമായ അദാനി പവര്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ താപവൈദ്യുത ഉല്‍പാദകമാണ്.
ഗുജറാത്തിലെ 40 മെഗാവാട്ട് സോളാര്‍ പവര്‍ പ്ലാന്റിന് പുറമെ ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഏഴ് പവര്‍ പ്ലാന്റുകളിലായി 13,610 മെഗാവാട്ട് താപവൈദ്യുത ശേഷി കമ്പനിക്കുണ്ട്. അവലോകന പാദത്തില്‍ അദാനി പവറും അവരുടെ അനുബന്ധ സ്ഥാപനങ്ങളുടെ വൈദ്യുത നിലയങ്ങളും 13,650 മെഗാവാട്ട് സ്ഥാപിത അടിത്തറയില്‍ ശരാശരി 58.6 ശതമാനം പ്ലാന്റ് ലോഡ് ഫാക്ടറും 16.3 ബില്യണ്‍ യൂണിറ്റുകളുടെ മൊത്തം വില്‍പ്പനയും കൈവരിച്ചു.
Tags: