സൊമാറ്റോയിലെ 2,939 കോടിയുടെ ഓഹരികള്‍ ഉബര്‍ വില്‍ക്കുന്നു
മുംബൈ: ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയിലെ ഉബറിൻറെ മുഴുവന്‍ ഓഹരികളും വിൽക്കുന്നു. 373 മില്യണ്‍ ഡോളറിൻറെ (2,939 കോടി രൂപ) ഓഹരികളുടെ ബ്ലോക്ക് ഡീലിലൂടെ വില്‍ക്കുന്നതായി മര്‍ച്ചന്റ് ബാങ്കിംഗ് വൃത്തങ്ങള്‍ അറിയിച്ചത്. ഡീലിന്റെ ഓഫര്‍ വില ഒരു ഓഹരിക്ക് 48-54 രൂപയ്ക്കിടയിലായിരിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ഓഹരി വില ലോവര്‍ ബാന്‍ഡിനേക്കാള്‍ 13.6 ശതമാനം കുറവായിരുന്നു. ബോഫ സെക്യൂരിറ്റീസാണ് ബ്ലോക്ക് ഡീലിന്റെ ബുക്ക് റണ്ണര്‍. 2020-ല്‍ ഒരു ഓള്‍ സ്റ്റോക്ക് ഡീലില്‍ സൊമാറ്റോയുടെ പ്രാദേശിക […]
മുംബൈ: ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയിലെ ഉബറിൻറെ മുഴുവന്‍ ഓഹരികളും വിൽക്കുന്നു. 373 മില്യണ്‍ ഡോളറിൻറെ (2,939 കോടി രൂപ) ഓഹരികളുടെ ബ്ലോക്ക് ഡീലിലൂടെ വില്‍ക്കുന്നതായി മര്‍ച്ചന്റ് ബാങ്കിംഗ് വൃത്തങ്ങള്‍ അറിയിച്ചത്. ഡീലിന്റെ ഓഫര്‍ വില ഒരു ഓഹരിക്ക് 48-54 രൂപയ്ക്കിടയിലായിരിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ഓഹരി വില ലോവര്‍ ബാന്‍ഡിനേക്കാള്‍ 13.6 ശതമാനം കുറവായിരുന്നു. ബോഫ സെക്യൂരിറ്റീസാണ് ബ്ലോക്ക് ഡീലിന്റെ ബുക്ക് റണ്ണര്‍.
2020-ല്‍ ഒരു ഓള്‍ സ്റ്റോക്ക് ഡീലില്‍ സൊമാറ്റോയുടെ പ്രാദേശിക ഫുഡ് ബിസിനസ്സ് ഉബര്‍ ഈറ്റ്സ് ഏറ്റെടുത്തിരുന്നു. പിന്നീട്, സൊമാറ്റോ ഓഹരികൾ ലിസ്റ്റ് ചെയ്തു. നഷ്ടം പകുതിയായി കുറയുന്നതിന്റെയും ബിസിനസ്സ് പുനഃസംഘടനയുടെയും വാര്‍ത്തകള്‍ വന്നതോടെയാണ് സൊമാറ്റോ ഓഹരികളിൽ വാങ്ങുന്നവരുടെ താല്‍പ്പര്യം വര്‍ധിച്ചത്.