പ്രവര്‍ത്തന ലാഭം ഇടിഞ്ഞിട്ടും അറ്റാദായത്തില്‍ തിളങ്ങി ഐഒബി

  ഡെല്‍ഹി: പൊതുമേഖലാ ധനകാര്യ സ്ഥാപനമായ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ (ഐഒബി) ഒന്നാം പാദത്തിലെ അറ്റാദായം 20 ശതമാനം വര്‍ധിച്ച് 392 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 327 കോടി രൂപയുടെ അറ്റാദായം ബാങ്ക് രേഖപ്പെടുത്തിയിരുന്നു. ബാങ്കിന്റെ മൊത്തവരുമാനം ജൂണ്‍ പാദത്തില്‍ 5,028 കോടി രൂപയായി കുറഞ്ഞു.   മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 5,607 കോടി രൂപയായിരുന്നു. പ്രവര്‍ത്തന ലാഭം മുന്‍ വര്‍ഷം ഒന്നാം പാദത്തില്‍ രേഖപ്പെടുത്തിയ 1,202 കോടി രൂപയില്‍ […]

Update: 2022-08-07 00:39 GMT

 

ഡെല്‍ഹി: പൊതുമേഖലാ ധനകാര്യ സ്ഥാപനമായ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ (ഐഒബി) ഒന്നാം പാദത്തിലെ അറ്റാദായം 20 ശതമാനം വര്‍ധിച്ച് 392 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 327 കോടി രൂപയുടെ അറ്റാദായം ബാങ്ക് രേഖപ്പെടുത്തിയിരുന്നു. ബാങ്കിന്റെ മൊത്തവരുമാനം ജൂണ്‍ പാദത്തില്‍ 5,028 കോടി രൂപയായി കുറഞ്ഞു.

 

മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 5,607 കോടി രൂപയായിരുന്നു. പ്രവര്‍ത്തന ലാഭം മുന്‍ വര്‍ഷം ഒന്നാം പാദത്തില്‍ രേഖപ്പെടുത്തിയ 1,202 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 1,026 കോടി രൂപയായി കുറഞ്ഞു. എന്നിരുന്നാലും, ബാങ്കിന്റെ പലിശ വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 4,063 കോടി രൂപയില്‍ നിന്ന് ഒന്നാം പാദത്തില്‍ 4,435 കോടി രൂപയായി ഉയര്‍ന്നു.

 

അറ്റ പലിശ മാര്‍ജിന്‍ (എന്‍ഐഎം) മുന്‍ വര്‍ഷം ഇതേ പാദത്തിലെ 2.34 ശതമാനത്തില്‍ നിന്ന് ജൂണ്‍ പാദത്തിന്റെ അവസാനത്തില്‍ 2.53 ശതമാനമായി ഉയര്‍ന്നു. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) അനുപാതം കഴിഞ്ഞ വര്‍ഷം ജൂണ്‍ പാദത്തില്‍ രേഖപ്പെടുത്തിയ 11.48 ശതമാനത്തില്‍ നിന്ന് അവലോകന പാദത്തില്‍ 9.03 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതുപോലെ, അറ്റ നിഷ്‌ക്രിയ ആസ്തി 3.15 ശതമാനത്തില്‍ നിന്ന് 2.43 ശതമാനമായി കുറഞ്ഞു.

Tags:    

Similar News