കിര്‍ലോസ്‌കര്‍ ഫെറസ് ഓഹരികള്‍ 5 ശതമാനത്തിലേറെ വളർച്ചയിൽ

കിര്‍ലോസ്‌കര്‍ ഫെറസ് ജൂണ്‍ പാദത്തില്‍ 102.08 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം രേഖപ്പെടുത്തി. തിങ്കളാഴ്ച വ്യാപാരത്തിനിടയില്‍ കമ്പനിയുടെ ഓഹരികള്‍ 8.57 ശതമാനം നേട്ടമുണ്ടാക്കി. മാര്‍ച്ച് പാദത്തില്‍ കമ്പനി 41.12 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തിയിരുന്നു. അവലോകന കാലയളവില്‍ കമ്പനിയുടെ മൊത്ത വരുമാനം 44.38 ശതമാനം വര്‍ധിച്ച് 1,506.75 കോടി രൂപയായി. ചെലവ് കുറയ്ക്കുന്ന സംരംഭങ്ങളിലൂടെയും, ഇന്‍വെന്ററികളുടെ ഫലപ്രദമായ മാനേജ്മെന്റിലൂടെയും ലാഭം മെച്ചപ്പെട്ടതായി കമ്പനി അറിയിച്ചു. മിനി ബ്ലാസ്റ്റ് ഫര്‍ണസ്-2 ന്റെ നവീകരണം പൂര്‍ത്തിയായതായും മറ്റ് എല്ലാ പദ്ധതികളും […]

Update: 2022-08-08 09:50 GMT

കിര്‍ലോസ്‌കര്‍ ഫെറസ് ജൂണ്‍ പാദത്തില്‍ 102.08 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം രേഖപ്പെടുത്തി. തിങ്കളാഴ്ച വ്യാപാരത്തിനിടയില്‍ കമ്പനിയുടെ ഓഹരികള്‍ 8.57 ശതമാനം നേട്ടമുണ്ടാക്കി. മാര്‍ച്ച് പാദത്തില്‍ കമ്പനി 41.12 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തിയിരുന്നു. അവലോകന കാലയളവില്‍ കമ്പനിയുടെ മൊത്ത വരുമാനം 44.38 ശതമാനം വര്‍ധിച്ച് 1,506.75 കോടി രൂപയായി.

ചെലവ് കുറയ്ക്കുന്ന സംരംഭങ്ങളിലൂടെയും, ഇന്‍വെന്ററികളുടെ ഫലപ്രദമായ മാനേജ്മെന്റിലൂടെയും ലാഭം മെച്ചപ്പെട്ടതായി കമ്പനി അറിയിച്ചു. മിനി ബ്ലാസ്റ്റ് ഫര്‍ണസ്-2 ന്റെ നവീകരണം പൂര്‍ത്തിയായതായും മറ്റ് എല്ലാ പദ്ധതികളും തൃപ്തികരമായി പുരോഗമിക്കുന്നതായും കമ്പനി കൂട്ടിച്ചേര്‍ത്തു. കിര്‍ലോസ്‌കര്‍ ഫെറസിന്റെ ഓഹരികള്‍ 5.50 ശതമാനം ഉയര്‍ന്ന് 221.60 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News