ഒല ഇലക്ട്രിക് കാർ 2024 ൽ, ഒറ്റ ചാർജിൽ 500 കിലോമീറ്റർ
ഡെല്‍ഹി: ഇലക്ട്രിക് കാര്‍ വിഭാഗത്തിലേക്കുള്ള ചുവടുവയ്പ്പായി 2024 ഓടെ തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ മോഡല്‍ വിപണിയിലിറക്കുമെന്ന് ഒല ഇലക്ട്രിക് അറിയിച്ചു. 2026-2027 ഓടെ 10 ലക്ഷം ഇലക്ട്രിക് കാറുകള്‍ വില്‍ക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഒരു ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ തുടങ്ങി ഇലക്ട്രിക് കാറുകള്‍ വരെ ലഭ്യമാക്കാനാണ് ഒല ഇലക്ട്രിക് ലക്ഷ്യമിടുന്നതെന്ന് ഒല സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. ഒലയുടെ ആദ്യ ഇലക്ട്രിക് […]
ഡെല്‍ഹി: ഇലക്ട്രിക് കാര്‍ വിഭാഗത്തിലേക്കുള്ള ചുവടുവയ്പ്പായി 2024 ഓടെ തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ മോഡല്‍ വിപണിയിലിറക്കുമെന്ന് ഒല ഇലക്ട്രിക് അറിയിച്ചു. 2026-2027 ഓടെ 10 ലക്ഷം ഇലക്ട്രിക് കാറുകള്‍ വില്‍ക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഒരു ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ തുടങ്ങി ഇലക്ട്രിക് കാറുകള്‍ വരെ ലഭ്യമാക്കാനാണ് ഒല ഇലക്ട്രിക് ലക്ഷ്യമിടുന്നതെന്ന് ഒല സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു.
ഒലയുടെ ആദ്യ ഇലക്ട്രിക് കാറിന് നാല് സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ശേഷിയുണ്ടാകുമെന്നും ഒരു ചാര്‍ജില്‍ 500 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുള്ള 'ഫ്യൂച്ചര്‍ ഫാക്ടറി'യില്‍ സമ്പൂര്‍ണ വൈദ്യുത വാഹന ഇക്കോസിസ്റ്റം സ്ഥാപിക്കാനുള്ള ശ്രമം നടക്കുകയാണ്. ഈ സൗകര്യം പൂര്‍ണ്ണ തോതില്‍ ഓരോ വര്‍ഷവും ഒരു ദശലക്ഷം കാറുകളും 10 ദശലക്ഷം ഇരുചക്ര വാഹനങ്ങളും നിര്‍മ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ഈ വര്‍ഷം ജനുവരിയില്‍ എസ് 1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉത്പാദനം നിര്‍ത്തിയ ഓല ഇലക്ട്രിക്, സെപ്തംബര്‍ 7 മുതല്‍ ഡെലിവറികള്‍ ആരംഭിക്കുന്നതോടെ വില്‍പ്പന പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. നവീകരിച്ച സോഫ്റ്റ്വെയറുകള്‍ക്കൊപ്പം ഡ്രൈവ് മോഡ് അനുസരിച്ച് ഒറ്റ ചാര്‍ജില്‍ 90 കിലോമീറ്റര്‍ മുതല്‍ 128 കിലോമീറ്റര്‍ വരെ റേഞ്ചുള്ള 3 KWh ലിഥിയം-അയണ്‍ ബാറ്ററി പാക്കിലാണ് എസ് 1 വരുന്നത്. 99,999 രൂപയാണ് ഇതിന്റെ വില.
