സൂര്യ റോഷ്‌നിയുടെ ഓഹരികൾ 7 ശതമാനം നഷ്ടത്തിൽ

സൂര്യ റോഷ്‌നിയുടെ ഓഹരികൾ ഇന്ന് 11.37 ശതമാനം ഇടിഞ്ഞു. ജൂൺ പാദത്തിൽ, അറ്റാദായത്തിൽ കുത്തനെയുള്ള ഇടിവ് റിപ്പോർട്ട് ചെയ്തതാണ് വിലയിടിയാൻ കാരണം. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 37 കോടി രൂപയിൽ നിന്നും 41 ശതമാനം ഇടിഞ്ഞ് 22 കോടി രൂപയായി. നടപ്പു സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ സ്റ്റീലിനും, കമ്മോഡിറ്റികളിലുമുണ്ടായ വിലയിടിവ് മൂലം മാർജിനിൽ കുറവുണ്ടായി. ഇത് ഹ്രസ്വ കാലത്തേക്ക് സ്റ്റീൽ പൈപ്പ് വിഭാഗത്തി​ന്റെ ലാഭക്ഷമതയിൽ ആഘാതമുണ്ടാക്കി. ആഗോള വിപണിയിൽ […]

Update: 2022-08-16 09:58 GMT

സൂര്യ റോഷ്‌നിയുടെ ഓഹരികൾ ഇന്ന് 11.37 ശതമാനം ഇടിഞ്ഞു. ജൂൺ പാദത്തിൽ, അറ്റാദായത്തിൽ കുത്തനെയുള്ള ഇടിവ് റിപ്പോർട്ട് ചെയ്തതാണ് വിലയിടിയാൻ കാരണം. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 37 കോടി രൂപയിൽ നിന്നും 41 ശതമാനം ഇടിഞ്ഞ് 22 കോടി രൂപയായി.

നടപ്പു സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ സ്റ്റീലിനും, കമ്മോഡിറ്റികളിലുമുണ്ടായ വിലയിടിവ് മൂലം മാർജിനിൽ കുറവുണ്ടായി. ഇത് ഹ്രസ്വ കാലത്തേക്ക് സ്റ്റീൽ പൈപ്പ് വിഭാഗത്തി​ന്റെ ലാഭക്ഷമതയിൽ ആഘാതമുണ്ടാക്കി. ആഗോള വിപണിയിൽ ഉണ്ടായ കുത്തനെയുള്ള വിലയിടിവ് സ്റ്റോക്കുകൾ കുറയ്ക്കാൻ കാരണമായതിനാൽ മാർജിനും, വോളിയം വളർച്ചയും സാരമായി കുറഞ്ഞു. കമ്പനിയുടെ വരുമാനം 27 ശതമാനം കുറഞ്ഞ് 1,453 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 1,840 കോടി രൂപയായിരുന്നു.
വ്യാപാരത്തിനിടയിൽ ഓഹരി ഇന്ന് 336.05 വരെ താഴ്ന്നിരുന്നു. 6.78 ശതമാനം നഷ്ടത്തിൽ 379.20 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News