നിക്ഷേപകർ കൂടൊഴിയുമ്പോൾ കുതിച്ച് നേടിയത് കോടികൾ, ജുൻജുൻവാലയുടെ നിക്ഷേപ തന്ത്രം

ഇന്ത്യൻ നിക്ഷേപകരിലെ അതികായൻ രാകേഷ് ജുൻജുൻവാല (62) വിടപറഞ്ഞതോടെ ലോകത്തിന് നഷ്ടമായത് ഓഹരി വിപണിയിലെ മാന്ത്രികനെയാണെങ്കിലും അദ്ദേഹത്തിന്റെ നിക്ഷേപ 'മന്ത്രങ്ങൾ' എന്നും തങ്കലിപികളിൽ തന്നെ നിലനിൽക്കും. ഓഹരിയിൽ നിക്ഷേപം നടത്താൻ 1985ൽ ഇറങ്ങിയപ്പോൾ അദ്ദേഹത്തിന് ആകെ മുതൽക്കൂട്ടായിരുന്നത് അടിയുറച്ച ആത്മവിശ്വാസം മാത്രമായിരുന്നു. ഓഹരിയിൽ നടക്കുന്നത് ഭാഗ്യ പരീക്ഷണമല്ല മറിച്ച് കൃത്യമായ പ്ലാനിംഗോടു കൂടിയ നിക്ഷേപമാണെന്ന് വിശ്വസിച്ചിരുന്ന ജുൻജുൻവാല ചെറുപ്പം മുതൽ തന്നെ പത്രവായന ശീലമാക്കി. വാർത്തകളെ, പ്രത്യേകിച്ച് ബിസിനസ് ലോകത്ത് സംഭവിക്കുന്ന ഓരോ ചെറു സംഭവങ്ങൾ പോലും […]

Update: 2022-08-17 03:26 GMT

ഇന്ത്യൻ നിക്ഷേപകരിലെ അതികായൻ രാകേഷ് ജുൻജുൻവാല (62) വിടപറഞ്ഞതോടെ ലോകത്തിന് നഷ്ടമായത് ഓഹരി വിപണിയിലെ മാന്ത്രികനെയാണെങ്കിലും അദ്ദേഹത്തിന്റെ നിക്ഷേപ 'മന്ത്രങ്ങൾ' എന്നും തങ്കലിപികളിൽ തന്നെ നിലനിൽക്കും. ഓഹരിയിൽ നിക്ഷേപം നടത്താൻ 1985ൽ ഇറങ്ങിയപ്പോൾ അദ്ദേഹത്തിന് ആകെ മുതൽക്കൂട്ടായിരുന്നത് അടിയുറച്ച ആത്മവിശ്വാസം മാത്രമായിരുന്നു. ഓഹരിയിൽ നടക്കുന്നത് ഭാഗ്യ പരീക്ഷണമല്ല മറിച്ച് കൃത്യമായ പ്ലാനിംഗോടു കൂടിയ നിക്ഷേപമാണെന്ന് വിശ്വസിച്ചിരുന്ന ജുൻജുൻവാല ചെറുപ്പം മുതൽ തന്നെ പത്രവായന ശീലമാക്കി. വാർത്തകളെ, പ്രത്യേകിച്ച് ബിസിനസ് ലോകത്ത് സംഭവിക്കുന്ന ഓരോ ചെറു സംഭവങ്ങൾ പോലും കൃത്യമായി പഠിച്ച് നിരീക്ഷിക്കുകയും വരും ദിനങ്ങൾ എത്രകാരമെന്ന് മുൻകൂട്ടി കാണാൻ സാധിക്കുകയും ചെയ്തതാണ് ജുൻജുൻവാലയുടെ വിജയ രഹസ്യങ്ങളിലൊന്ന്.

ജുൻജുൻവാല എപ്പോഴും പറഞ്ഞിരുന്ന രണ്ട് വാചകങ്ങൾ നിക്ഷേപക ലോകത്ത് എന്നും പ്രസിദ്ധമാണ് ഒന്ന് : 'തിടുക്കപ്പെട്ട് എടുക്കുന്ന തീരുമാനങ്ങൾ എപ്പോഴും കനത്ത നഷ്ടത്തിന് കാരണമാകും. ഓഹരിയിൽ നിക്ഷേപം നടത്തും മുൻപ് സമയമെടുത്ത് ചിന്തിക്കണം'. രണ്ട് : 'നിലവിലുള്ള ട്രെൻഡ് മുൻകൂട്ടി കാണുകയും അതിൽ നിന്ന് പ്രയോജനം നേടുകയും ചെയ്യുക. യുക്തി രഹിതമായ മൂല്യനിർണയത്തിൽ നിക്ഷേപം നടത്താൻ പാടില്ല'. ഈ രണ്ട് ഉപദേശങ്ങളും ഓഹരിയിലേക്ക് ഇറങ്ങുന്നവർക്ക് വലിയൊരു പാഠമാണ്. റിസ്‌ക് ഘടകം എല്ലാക്കാര്യത്തിലുമുണ്ടെങ്കിലും ഓഹരിയിലുണ്ടാകുന്ന റിസ്‌കുകളെ ജുൻജുൻവാല കൈകാര്യം ചെയ്തിരുന്നത് കൃത്യമായ നിരീക്ഷണ പാടവം കൊണ്ടായിരുന്നു.

മറ്റുള്ളവർ പിന്മാറുന്ന സമയത്ത് പോലും ജുൻജുൻവാല അൽപം കൂടി കാത്തിരിക്കും. തന്റെ ലക്ഷ്യം പിഴയ്ക്കില്ലെന്ന് അറിയാമായിരുന്ന ജുൻജുൻവാലയ്ക്ക് നേട്ടമുണ്ടാക്കി കൊടുത്തും അദ്ദേഹത്തിന്റെ ഊഴം നോക്കിയുള്ള ഈ കാത്തിരിപ്പാണ്. ജുൻജുൻവാലയ്ക്ക് പിന്നാലെ അദ്ദേഹത്തെ പോലെയാകാൻ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് ഒട്ടേറെ പേർ കടന്നു വന്നു. ചിലർക്ക് കുറച്ചൊക്കെ പണമുണ്ടാക്കാൻ പറ്റി. ഒട്ടനവധി ആളുകൾക്ക് കൈപൊള്ളി. എന്നാൽ ആരും ജുൻജുൻവാലയ്ക്ക് സമമായ നിലയിലേക്ക് വന്നില്ല. കാരണം അദ്ദേഹത്തിന്റെ തന്ത്രങ്ങൾ എന്തൊക്കെയായിരുന്നുവെന്ന് പഠിക്കാൻ പിന്നാലെ വന്നവർക്ക് സാധിച്ചിരുന്നില്ല എന്നതാണ്. ഇപ്പോൾ നിക്ഷേപത്തിലേക്ക് ഇറങ്ങുന്ന ഓരോരുത്തരും ജുൻജുൻവാല കൈകൊണ്ടിരുന്ന നിക്ഷേപ തന്ത്രങ്ങൾ മനപ്പാഠമാക്കിയിരിക്കണം.

ജുൻജുൻവാലയുടെ നിക്ഷേപ മന്ത്രം

1. കൃത്യമായ നിക്ഷേപം നടത്തി ഫലം ലഭിക്കാനായി ക്ഷമയോടെ കാത്തിരിക്കുക. നിക്ഷേപം നടത്തുന്നത് വിശദമായ പഠനത്തിനും ഭാവി മുന്നിൽ കണ്ടുള്ള നിരീക്ഷണത്തിനും പിന്നാലെയാണ്.

2. വൈകാരികമായ തീരുമാനങ്ങളെടുത്ത് നിക്ഷേപത്തിന് ഇറങ്ങാതിരിക്കുക. ഇത്തരം നിക്ഷേപങ്ങൾ എപ്പോഴും നഷ്ടം വരുത്തിവെക്കും. ദീർഘകാലത്തേക്ക് വേണം നിക്ഷേപം കഴിവതും നടത്താൻ.

3. തിടുക്കപ്പെട്ട് കാര്യങ്ങൾ ചെയ്താൽ നഷ്ടമായിരിക്കും ഫലം. ക്ഷമ എന്നത് വളരെ വലിയ ഘടകമാണ്. നിരീക്ഷണ ബുദ്ധി എന്നത് എപ്പോഴുമുണ്ടായിരിക്കണം. മാർക്കറ്റിലുണ്ടാകുന്ന തീർത്തും ചെറിയ സംഭവങ്ങൾ പോലും ശ്രദ്ധിക്കാതെ പോകരുത്.

4. 'മറ്റുള്ളവർ വിൽക്കുമ്പോൾ വാങ്ങുക, വാങ്ങുമ്പോൾ വിൽക്കുക', അദ്ദേഹത്തിന്റെ പ്രധാന നിക്ഷേപ തന്ത്രങ്ങളിലൊന്നായിരുന്നു ഇത്. കൃത്യമായ പഠനത്തോടു കൂടി വേണം ഇതെന്നും അദ്ദേഹം ഉപദേശിച്ചിരുന്നു.

5. യുക്തിയ്ക്ക് നിരയ്ക്കാത്ത നിക്ഷേപങ്ങളിൽ പണമിറക്കരുത്. മാർക്കറ്റിൽ മൂല്യം വർധിപ്പിക്കുവാൻ പൊള്ളയായ കാര്യങ്ങൾ ഊതിപ്പെരുപ്പിച്ച് നിക്ഷേപകരെ കുടുക്കുന്നവരുണ്ട്. ഇത്തരം തട്ടിപ്പുകളിൽ വീണുപോകരുതെന്നും ജുൻജുൻവാല ഓർമ്മിപ്പിച്ചിരുന്നു.

6. ജാഗ്രത എപ്പോഴുമുണ്ടാകണം. ട്രേഡിംഗ് നടത്തുന്നവർക്ക് ജാഗ്രത എന്നത് കൈമുതലാണ്. ഇത്തരത്തിൽ ജാഗ്രത പാലിക്കുന്നതിനാൽ ട്രേഡിംഗ് നടത്താൻ ഇഷ്ടപ്പെടുന്നുവെന്ന് ജുൻജുൻവാല ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

7. വളരെ കോംപറ്റേറ്റീവായ ഘടകങ്ങൾ ഉള്ള കമ്പനികളിൽ നിക്ഷേപിക്കുക എന്നതായിരുന്നു ജുൻജുൻവാലയുടെ മറ്റൊരു തന്ത്രം. മികച്ച മാനേജ്മെന്റും ശക്തമായ കോംപറ്റേറ്റീവ് ഘടകങ്ങളുമുള്ള കമ്പനികളിൽ നിക്ഷേപിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ മികച്ച റിട്ടേൺ തരുമെന്ന് അദ്ദേഹം അടിയുറച്ച് വിശ്വസിച്ചിരുന്നു.

 

 

Tags: