മൊണാർക്ക് നെറ്റ് വർത്ത് ക്യാപിറ്റൽ ഓഹരികൾക്ക് വൻ കുതിപ്പ്

മൊണാർക്ക് നെറ്റ് വർത്ത് ക്യാപിറ്റലിന്റെ ഓഹരികൾ ബുധനാഴ്ച വ്യാപാരത്തിനിടയിൽ 11.18 ശതമാനം ഉയർന്നു. അടുത്ത മൂന്നു വർഷത്തേക്ക് കമ്പനിയുടെ വിപുലീകരണ പ്രവർത്തനങ്ങൾക്കായി 1,000 കോടി രൂപ വിനിയോഗിക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ഡെറ്റ് സിൻഡിക്കേഷൻ, ബോണ്ട് ട്രേഡിങ്ങ് ഡെസ്ക്കിന്റെ രൂപീകരണം, സെബി അംഗീകൃത ഫണ്ട് അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളെ വിപുലപ്പെടുത്തൽ, നിലവിലുള്ള ബിസിനസുകൾ ശക്തിപ്പെടുത്തൽ, റീട്ടെയിൽ ബ്രോക്കിങ്ങ് ഡിജിറ്റലൈസേഷൻ മുതലായ പ്രവർത്തനങ്ങൾക്ക് ഈ തുക വിനിയോഗിക്കും. കമ്പനിയുടെ ഡിജിറ്റൽ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, മൊബൈൽ ആപ്പ്, പുതിയ […]

Update: 2022-08-24 23:01 GMT

മൊണാർക്ക് നെറ്റ് വർത്ത് ക്യാപിറ്റലിന്റെ ഓഹരികൾ ബുധനാഴ്ച വ്യാപാരത്തിനിടയിൽ 11.18 ശതമാനം ഉയർന്നു. അടുത്ത മൂന്നു വർഷത്തേക്ക് കമ്പനിയുടെ വിപുലീകരണ പ്രവർത്തനങ്ങൾക്കായി 1,000 കോടി രൂപ വിനിയോഗിക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്.

ഡെറ്റ് സിൻഡിക്കേഷൻ, ബോണ്ട് ട്രേഡിങ്ങ് ഡെസ്ക്കിന്റെ രൂപീകരണം, സെബി അംഗീകൃത ഫണ്ട് അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളെ വിപുലപ്പെടുത്തൽ, നിലവിലുള്ള ബിസിനസുകൾ ശക്തിപ്പെടുത്തൽ, റീട്ടെയിൽ ബ്രോക്കിങ്ങ് ഡിജിറ്റലൈസേഷൻ മുതലായ പ്രവർത്തനങ്ങൾക്ക് ഈ തുക വിനിയോഗിക്കും. കമ്പനിയുടെ ഡിജിറ്റൽ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, മൊബൈൽ ആപ്പ്, പുതിയ വെബ്സൈറ്റ്, സോഷ്യൽ മീഡിയ തന്ത്രങ്ങൾ, ഡാറ്റ അനലിറ്റിക്സിലുള്ള നിക്ഷേപം മുതലായ വൻ പദ്ധതികളും നടപ്പിലാക്കും.

കമ്പനിയുടെ വളർച്ചയുടെ ഭാഗമാകാൻ സോവറിൻ ഫണ്ടുകളും, ഫാമിലി ഓഫീസുകളുമടക്കമുള്ള ധാരാളം നിക്ഷേപകർ താല്പര്യം കാണിക്കുന്നുണ്ടെന്നും, മ്യൂച്ചൽ ഫണ്ട് ബിസിനസ് രംഗത്തേക്ക് ചുവടുവയ്ക്കുന്നത് പരിഗണനയിലുണ്ടെന്നും കമ്പനി അറിയിച്ചു. ബുധനാഴ്ച 345 രൂപ വരെ ഉയർന്ന ഓഹരി, 10.84 ശതമാനം നേട്ടത്തിൽ 343.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News