ഹാട്രിക്കടിച്ച് സ്വര്‍ണം: പവന് 120 രൂപ വര്‍ധന

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 120 രൂപ വര്‍ധിച്ച് 38,120 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4,765 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 200 രൂപ വര്‍ധിച്ച് 38,000 രൂപയില്‍ എത്തിയിരുന്നു. ബുധനാഴ്ച്ചയും പവന് 200 രൂപയുടെ വര്‍ധനവുണ്ടായി. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 128 രൂപ വര്‍ധിച്ച് 41,584 രൂപയായി. ഗ്രാമിന് 16 രൂപ വര്‍ധിച്ച് 5,198 രൂപയായിട്ടുണ്ട്. വെള്ളി […]

Update: 2022-08-26 00:38 GMT

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 120 രൂപ വര്‍ധിച്ച് 38,120 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4,765 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 200 രൂപ വര്‍ധിച്ച് 38,000 രൂപയില്‍ എത്തിയിരുന്നു. ബുധനാഴ്ച്ചയും പവന് 200 രൂപയുടെ വര്‍ധനവുണ്ടായി.

ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 128 രൂപ വര്‍ധിച്ച് 41,584 രൂപയായി. ഗ്രാമിന് 16 രൂപ വര്‍ധിച്ച് 5,198 രൂപയായിട്ടുണ്ട്. വെള്ളി ഗ്രാമിന് 61.30 രൂപയാണ് വില. 8 ഗ്രാമിന് 490.40 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയര്‍ന്ന് 79.86 എന്ന നിലയിലെത്തി. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഇടിഞ്ഞ് 79.92ല്‍ എത്തിയിരുന്നു.

ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ബിഎസ്ഇ സെന്‍സെക്‌സ് 471.65 പോയിന്റ് ഉയര്‍ന്ന് 59,246.37 ല്‍ എത്തിയിട്ടുണ്ട്. എന്‍എസ്ഇ നിഫ്റ്റി 139.50 പോയിന്റ് ഉയര്‍ന്ന് 17,661.95 ല്‍ എത്തി (രാവിലെ 10.30 വരെയുള്ള കണക്കുകള്‍ പ്രകാരം). താല്‍ക്കാലിക കണക്കുകള്‍ പ്രകാരം വ്യാഴാഴ്ച 369.06 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയതിനാല്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ വിപണിയില്‍ അറ്റവാങ്ങലുകാരായി.

Tags: