ബ്ലൂ ജെറ്റ് ഹെല്‍ത്ത്‌കെയര്‍ ഐപിഒ യ്ക്ക്
ഡെല്‍ഹി: ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളുടെ നിര്‍മ്മാതാക്കളായ ബ്ലൂ ജെറ്റ് ഹെല്‍ത്ത്കെയര്‍ പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ (ഐപിഒ) ധന സമാഹരണത്തിനായി ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയില്‍ പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു. ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) പ്രകാരം പ്രൊമോട്ടര്‍മാരായ അക്ഷയ് ബന്‍സാരിലാല്‍ അറോറ, ശിവന്‍ അക്ഷയ് അറോറ എന്നിവരുടെ 21,683,178 ഇക്വിറ്റി ഓഹരികളുടെ പൂര്‍ണ്ണമായ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒ. 2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനത്തിന്റെ 76 ശതമാനവും യൂറോപ്പില്‍ നിന്നാണ്. 17.14 ശതമാനത്തടെ ഇന്ത്യ, 4.18 […]
ഡെല്‍ഹി: ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളുടെ നിര്‍മ്മാതാക്കളായ ബ്ലൂ ജെറ്റ് ഹെല്‍ത്ത്കെയര്‍ പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ (ഐപിഒ) ധന സമാഹരണത്തിനായി ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയില്‍ പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു. ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) പ്രകാരം പ്രൊമോട്ടര്‍മാരായ അക്ഷയ് ബന്‍സാരിലാല്‍ അറോറ, ശിവന്‍ അക്ഷയ് അറോറ എന്നിവരുടെ 21,683,178 ഇക്വിറ്റി ഓഹരികളുടെ പൂര്‍ണ്ണമായ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒ.
2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനത്തിന്റെ 76 ശതമാനവും യൂറോപ്പില്‍ നിന്നാണ്. 17.14 ശതമാനത്തടെ ഇന്ത്യ, 4.18 ശതമാനത്തോടെ യുഎസ് എന്നിവരും മറ്റ് ചില രാജ്യങ്ങളും പിന്നിലുണ്ട്. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2021 സാമ്പത്തിക വര്‍ഷത്തിലെ 498.93 കോടി രൂപയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 37 ശതമാനം വര്‍ധിച്ച് 683.47 കോടി രൂപയായി. കമ്പനിയുടെ അറ്റാദായം 2022 സാമ്പത്തിക വര്‍ഷത്തില്‍ 34 ശതമാനം ഉയര്‍ന്ന് 181.59 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ ഇത് 135.79 കോടി രൂപയായിരുന്നു.
കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ജെപി മോര്‍ഗന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ബ്ലൂ ജെറ്റ് ഹെല്‍ത്ത്‌കെയര്‍ ഐപിഒയുടെ ലീഡ് മാനേജര്‍മാര്‍. മുംബൈ ആസ്ഥാനമായുള്ള ബ്ലൂ ജെറ്റ് ഹെല്‍ത്ത്കെയര്‍ ഒരു സ്‌പെഷ്യാലിറ്റി ഫാര്‍മസ്യൂട്ടിക്കല്‍ ഹെല്‍ത്ത് കെയര്‍ ഘടകവും ഇന്റര്‍മീഡിയറ്റ് കമ്പനിയുമാണ്. ഇന്നൊവേറ്റര്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളെയും മള്‍ട്ടിനാഷണല്‍ ജനറിക് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളെയും ലക്ഷ്യമിട്ടുള്ള ഉത്പന്നങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.
