റോഡ് പദ്ധതികള്‍ക്കുള്ള ധന സമാഹരണം; സര്‍ക്കാര്‍ മൂലധന വിപണിയിലേക്ക് ഉടന്‍
ഡെല്‍ഹി: റോഡ് പദ്ധതികള്‍ക്കായുള്ള ധനസമാഹരണത്തിനായി സര്‍ക്കാര്‍ ഈ മാസം മൂലധന വിപണിയെ സമീപിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. എന്‍എച്ച്എഐയുടെ ടോള്‍ വരുമാനം ഇപ്പോള്‍ പ്രതിവര്‍ഷം 40,000 കോടി രൂപയില്‍ നിന്ന് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 1.40 ലക്ഷം കോടി രൂപയായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഷുറന്‍സ് ഫണ്ടുകളും പെന്‍ഷന്‍ ഫണ്ടുകളും ഇന്ത്യയുടെ റോഡ് പദ്ധതികളില്‍ നിക്ഷേപിക്കാന്‍ താല്‍പര്യം കാണിക്കുന്നത് സാമ്പത്തിക ഭദ്രതയുള്ളതുകൊണ്ടാണെന്നും ഗഡ്കരി പറഞ്ഞു. ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകളിലൂടെ (ഇന്‍വിറ്റ്) പണം സ്വരൂപിക്കുമെന്നും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് […]
ഡെല്‍ഹി: റോഡ് പദ്ധതികള്‍ക്കായുള്ള ധനസമാഹരണത്തിനായി സര്‍ക്കാര്‍ ഈ മാസം മൂലധന വിപണിയെ സമീപിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. എന്‍എച്ച്എഐയുടെ ടോള്‍ വരുമാനം ഇപ്പോള്‍ പ്രതിവര്‍ഷം 40,000 കോടി രൂപയില്‍ നിന്ന് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 1.40 ലക്ഷം കോടി രൂപയായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഷുറന്‍സ് ഫണ്ടുകളും പെന്‍ഷന്‍ ഫണ്ടുകളും ഇന്ത്യയുടെ റോഡ് പദ്ധതികളില്‍ നിക്ഷേപിക്കാന്‍ താല്‍പര്യം കാണിക്കുന്നത് സാമ്പത്തിക ഭദ്രതയുള്ളതുകൊണ്ടാണെന്നും ഗഡ്കരി പറഞ്ഞു.
ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകളിലൂടെ (ഇന്‍വിറ്റ്) പണം സ്വരൂപിക്കുമെന്നും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 10 ലക്ഷം രൂപയുടെ നിക്ഷേപ പരിധിയുണ്ടാകുമെന്നും കഴിഞ്ഞ മാസം അദ്ദേഹം പറഞ്ഞിരുന്നു.
റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ഇന്‍വിറ്റുകളുടെ യൂണിറ്റുകളില്‍ വ്യാപാരം നടത്താന്‍ കഴിയുന്ന തരത്തില്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ സര്‍ക്കാര്‍ ഉടന്‍ ഇന്‍വിറ്റ് ലിസ്റ്റ് ചെയ്യുമെന്നും മന്ത്രി പറഞ്ഞിരുന്നു.
