എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് 1.5 ലക്ഷം മൈക്രോ എടിഎമ്മുകള്‍ സ്ഥാപിക്കുന്നു

  ഡെല്‍ഹി: ഉപഭോക്താക്കള്‍ക്കായി എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് 1.5 ലക്ഷം മൈക്രോ എടിഎമ്മുകള്‍ ഘട്ടം ഘട്ടമായി ടിയര്‍ 2 നഗരങ്ങളിലും അര്‍ദ്ധ നഗര പ്രദേശങ്ങളിലും സ്ഥാപിക്കാന്‍ തുടങ്ങിയതായി കമ്പനി അറിയിച്ചു. ഘട്ടം ഘട്ടമായി കൂടുതല്‍ ബാങ്കിംഗ് പോയിന്റുകള്‍ കവര്‍ ചെയ്യുന്നതിനായി ബാങ്കിന്റെ സേവനം ക്രമേണ വിപുലീകരിക്കും. ഈ സംരംഭത്തിലൂടെ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ പണം പിന്‍വലിക്കാനുള്ള സൗകര്യം ലഭ്യമാകും. മൈക്രോ എടിഎം ഇടപാടുകള്‍ സുഗമമാക്കുന്നതിന് എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് ഇപ്പോള്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ നാഷണല്‍ […]

Update: 2022-09-28 23:59 GMT

 

ഡെല്‍ഹി: ഉപഭോക്താക്കള്‍ക്കായി എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് 1.5 ലക്ഷം മൈക്രോ എടിഎമ്മുകള്‍ ഘട്ടം ഘട്ടമായി ടിയര്‍ 2 നഗരങ്ങളിലും അര്‍ദ്ധ നഗര പ്രദേശങ്ങളിലും സ്ഥാപിക്കാന്‍ തുടങ്ങിയതായി കമ്പനി അറിയിച്ചു. ഘട്ടം ഘട്ടമായി കൂടുതല്‍ ബാങ്കിംഗ് പോയിന്റുകള്‍ കവര്‍ ചെയ്യുന്നതിനായി ബാങ്കിന്റെ സേവനം ക്രമേണ വിപുലീകരിക്കും. ഈ സംരംഭത്തിലൂടെ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ പണം പിന്‍വലിക്കാനുള്ള സൗകര്യം ലഭ്യമാകും.

മൈക്രോ എടിഎം ഇടപാടുകള്‍ സുഗമമാക്കുന്നതിന് എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് ഇപ്പോള്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ നാഷണല്‍ ഫിനാന്‍ഷ്യല്‍ സ്വിച്ചുമായി (NFS) സംയോജിപ്പിച്ചിരിക്കുന്നു.

എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് മൈക്രോ എടിഎമ്മുകള്‍ വഴി ഓരോ ഇടപാടിനും 10,000 രൂപ വരെ പിന്‍വലിക്കാനാകും. മൈക്രോ എടിഎമ്മുകള്‍ കൈകാര്യം ചെയ്യുന്നത് ബാങ്കിംഗ് കറസ്‌പോണ്ടന്റുകളാണ്. അവര്‍ പിന്‍വലിക്കല്‍ തുക നല്‍കി ഇടപാട് ആരംഭിക്കും. ഇടപാട് സ്ഥിരീകരിക്കുന്നതിന് ഉപഭോക്താവ് അവരുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കണം. വിനിമയം പൂര്‍ത്തിയാക്കാന്‍ ബാങ്കിംഗ് കറസ്‌പോണ്ടന്റ് അവരുടെ എംപിന്‍ നല്‍കി ഇടപാടിന് അംഗീകാരം നല്‍കും.

Tags: