പണപ്പെരുപ്പ നിയന്ത്രണം, പരാജയ കാരണം ആര്‍ബിഐ സര്‍ക്കാരിനെ അറിയിക്കും
ഡെല്‍ഹി: ജനുവരി മുതല്‍ തുടര്‍ച്ചയായ ഒമ്പത് മാസം പണപ്പെരുപ്പം ഉയര്‍ന്ന സഹന പരിധിക്ക് (4-6 ശതമാനം) മുകളില്‍ തുടരുന്നതിനാല്‍, ഇതിനെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ കാരണങ്ങളും വിലക്കയറ്റ നിയന്ത്രണ നടപടികളും വിശദീകരിക്കുന്ന റിപ്പോര്‍ട്ട് റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയമ പ്രകാരം തുടര്‍ച്ചയായി മൂന്ന് പാദങ്ങളില്‍ പണപ്പെരുപ്പ ലക്ഷ്യം കൈവരിക്കാനാകാത്ത സാഹചര്യത്തില്‍ അതിന്റെ കാരണങ്ങളും പരിഹാര നടപടികളും വിശദീകരിച്ച് കേന്ദ്ര ബാങ്ക് സര്‍ക്കാരിന് ഇത്തരത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 2016ല്‍ പ്രാബല്യത്തില്‍ […]
ഡെല്‍ഹി: ജനുവരി മുതല്‍ തുടര്‍ച്ചയായ ഒമ്പത് മാസം പണപ്പെരുപ്പം ഉയര്‍ന്ന സഹന പരിധിക്ക് (4-6 ശതമാനം) മുകളില്‍ തുടരുന്നതിനാല്‍, ഇതിനെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ കാരണങ്ങളും വിലക്കയറ്റ നിയന്ത്രണ നടപടികളും വിശദീകരിക്കുന്ന റിപ്പോര്‍ട്ട് റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയമ പ്രകാരം തുടര്‍ച്ചയായി മൂന്ന് പാദങ്ങളില്‍ പണപ്പെരുപ്പ ലക്ഷ്യം കൈവരിക്കാനാകാത്ത സാഹചര്യത്തില്‍ അതിന്റെ കാരണങ്ങളും പരിഹാര നടപടികളും വിശദീകരിച്ച് കേന്ദ്ര ബാങ്ക് സര്‍ക്കാരിന് ഇത്തരത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
2016ല്‍ പ്രാബല്യത്തില്‍ വന്ന മോണിറ്ററി പോളിസി ചട്ടക്കൂട് ആരംഭിച്ചതിന് ശേഷം ഇതാദ്യമായാകും റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന് നല്‍കുന്ന റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ചില്ലറ പണപ്പെരുപ്പം ഇരുവശത്തും 2 ശതമാനം മാര്‍ജിനില്‍ 4 ശതമാനമായി തുടരുന്നത് ഉറപ്പാക്കേണ്ട്ത് സെന്‍ട്രല്‍ ബാങ്കാണ്. നഷ്ടമായ പണപ്പെരുപ്പ ലക്ഷ്യങ്ങളെക്കുറിച്ച് സര്‍ക്കാരിന് നല്‍കിയ വിവരങ്ങള്‍ പ്രത്യേക ആശയവിനിമയമായി കണക്കാക്കുമെന്നും അത് പരസ്യമാക്കില്ലെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
സിപിഐ അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം 2022 ജനുവരി മുതല്‍ 6 ശതമാനത്തിന് മുകളിലാണ്. സെപ്റ്റംബറില്‍ ഇത് 7.41 ശതമാനമായിരുന്നു. ശരാശരി പണപ്പെരുപ്പം തുടര്‍ച്ചയായ മൂന്ന് പാദങ്ങളില്‍ സഹിഷ്ണുത പരിധിക്ക് മുകളിലോ താഴ്ന്ന സഹിഷ്ണുത നിലവാരത്തേക്കാള്‍ കുറവോ നിലനില്‍ക്കുകയാണെങ്കില്‍ പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ ആര്‍ബിഐയുടെ ഭാഗത്തെ പരാജയമായി കണക്കാക്കും.
