പൊതുമേഖലാ ബാങ്കുകള്‍ക്കെതിരെ ആക്ഷേപമുണ്ടോ? ഇനി ഒറ്റ നമ്പറില്‍ പരാതി പറയാം
ഡെല്‍ഹി: ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും പരാതി പരിഹാരത്തിനുമായി പ്രത്യേക ദേശീയ ഹെല്‍പ് ലൈന്‍ നമ്പര്‍ നിലവില്‍ വന്നേക്കും. ഇത്തരത്തില്‍ ഒരു സംവിധാനം തയാറാക്കുന്നതിനുള്ള ചുവടുവെപ്പുകള്‍ ആരംഭിക്കണമെന്ന് രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഉപഭോക്താക്കള്‍ക്കിടയില്‍ നിന്നുയരുന്ന ഗൗരവമേറിയ പരാതികള്‍ ഉള്‍പ്പടെ പരിഹരിക്കാന്‍ ഉതകുന്ന വിധത്തില്‍ ഒറ്റ നമ്പറിൽ ഹെല്‍പ് ലൈന്‍ സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. നമ്പര്‍ പരമാവധി മൂന്നോ നാലോ അക്കം മാത്രമുള്ളതായിരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശത്തിലുണ്ട്. ഹെല്‍പ്ലൈന്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച […]
ഡെല്‍ഹി: ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും പരാതി പരിഹാരത്തിനുമായി പ്രത്യേക ദേശീയ ഹെല്‍പ് ലൈന്‍ നമ്പര്‍ നിലവില്‍ വന്നേക്കും. ഇത്തരത്തില്‍ ഒരു സംവിധാനം തയാറാക്കുന്നതിനുള്ള ചുവടുവെപ്പുകള്‍ ആരംഭിക്കണമെന്ന് രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
ഉപഭോക്താക്കള്‍ക്കിടയില്‍ നിന്നുയരുന്ന ഗൗരവമേറിയ പരാതികള്‍ ഉള്‍പ്പടെ പരിഹരിക്കാന്‍ ഉതകുന്ന വിധത്തില്‍ ഒറ്റ നമ്പറിൽ ഹെല്‍പ് ലൈന്‍ സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. നമ്പര്‍ പരമാവധി മൂന്നോ നാലോ അക്കം മാത്രമുള്ളതായിരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശത്തിലുണ്ട്.
ഹെല്‍പ്ലൈന്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച പ്രാഥമിക നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഉപഭോക്താക്കളുടെ പരാതികള്‍ അതാത് ബാങ്കുകളുടെ ഹെല്‍പ്ലൈന്‍ നമ്പര്‍ വഴി സമര്‍പ്പിക്കാന്‍ സാധിക്കുന്നില്ലെന്ന പരാതി വ്യാപകമായതിന് പിന്നാലെയാണ് പ്രത്യേക ദേശീയ ഹെല്‍പ് ലൈന്‍ സേവനം ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇത് ഏകീകൃത സംവിധാനം പോലെ പ്രവര്‍ത്തിക്കുമെന്നതിനാല്‍ ഏത്
പൊതുമേഖലാ ബാങ്കുമായി ബന്ധപ്പെട്ട പരാതി സമര്‍പ്പിക്കുന്നതിനും ഈ നമ്പര്‍ മതിയാകും. ഹെല്‍പ് ലൈന്‍ സജ്ജമാക്കുന്നതിന് രാജ്യത്തെ ബാങ്കുകളും പിഎസ്ബി അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
