നവംബറില്‍ 10 ദിവസം ബാങ്ക് അവധി

ആര്‍ബിഐയുടെ ബാങ്ക് അവധി ദിവസങ്ങളുടെ പട്ടിക പ്രകാരം നവംബര്‍ മാസത്തില്‍ 10 ദിവസമാണ് ബാങ്കുകള്‍ക്ക് അവധി. രണ്ടാമത്തെയും, നാലാമത്തെയും ശനിയാഴ്ച്ചകള്‍, ഞായറാഴ്ച്ച എന്നിവയുള്‍പ്പെടെയാണ് 10 ദിവസം അവധി. ഈ ദിവസങ്ങളിലും ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍, എടിഎം സേവനങ്ങള്‍ എന്നിവ ലഭ്യമാകും. നവംബര്‍ ഒന്നിന് കന്നഡ രാജ്യോത്സവ്, കര്‍ണ്ണാടക സംസ്ഥാനം രൂപീകരിച്ചതിന്റെ വാര്‍ഷികം. നവംബര്‍ എട്ടിന് ഗുരു നാനാക് ജയന്തി, കാര്‍ത്തിക പൂര്‍ണിമ, രഹസ് പൂര്‍ണിമ. നവംബര്‍ 11 ന് കനകദാസ ജയന്തി/വംഗള ഫെസ്റ്റിവല്‍ കര്‍ണ്ണാടകയിലെ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. […]

Update: 2022-10-26 02:50 GMT

ആര്‍ബിഐയുടെ ബാങ്ക് അവധി ദിവസങ്ങളുടെ പട്ടിക പ്രകാരം നവംബര്‍ മാസത്തില്‍ 10 ദിവസമാണ് ബാങ്കുകള്‍ക്ക് അവധി. രണ്ടാമത്തെയും, നാലാമത്തെയും ശനിയാഴ്ച്ചകള്‍, ഞായറാഴ്ച്ച എന്നിവയുള്‍പ്പെടെയാണ് 10 ദിവസം അവധി. ഈ ദിവസങ്ങളിലും ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍, എടിഎം സേവനങ്ങള്‍ എന്നിവ ലഭ്യമാകും.

നവംബര്‍ ഒന്നിന് കന്നഡ രാജ്യോത്സവ്, കര്‍ണ്ണാടക സംസ്ഥാനം രൂപീകരിച്ചതിന്റെ വാര്‍ഷികം.

നവംബര്‍ എട്ടിന് ഗുരു നാനാക് ജയന്തി, കാര്‍ത്തിക പൂര്‍ണിമ, രഹസ് പൂര്‍ണിമ.

നവംബര്‍ 11 ന് കനകദാസ ജയന്തി/വംഗള ഫെസ്റ്റിവല്‍ കര്‍ണ്ണാടകയിലെ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.

നവംബര്‍ 23 ന് സെങ് കുത്സെനം, മേഘാലയിലെ ബാങ്കുകള്‍ക്ക് അവധി ദിവസമാണ്.

ഇതിനു പുറമേ നവംബര്‍ ആറ് ഞായര്‍, നവംബര്‍ 12 രണ്ടാം ശനി, നവംബര്‍ 13 ഞായര്‍, നവംബര്‍ 20 ഞായര്‍, നവംബര്‍ 26 നാലാം ശനി, നവംബര്‍ 27 ഞായര്‍ എന്നീ ദിവസങ്ങളിലും ബാങ്കുകള്‍ക്ക് അവധിയാണ്. ആര്‍ബിഐയുടെ അവധി ദിന പട്ടികയില്‍ ചിലത് രാജ്യവ്യാപകമായ അവധികളും, ചിലത് പ്രാദേശിക അവധികളുമാണ്.

Tags:    

Similar News