എയര്‍ ഇന്ത്യ ട്രാവല്‍ ഏജന്റുമാരുടെ ഇന്‍സെന്റീവ് വെട്ടിക്കുറച്ചു

ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ (ഐഎടിഎ) അംഗീകൃത ആഭ്യന്തര ട്രാവല്‍ ഏജന്റുമാര്‍ക്ക് ടിക്കറ്റ് വില്പനക്കുള്ള ഇന്‍സെന്റീവ് ഈ സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യ 0.5 ശതമാനമായി കുറച്ചു. ഈ നടപടിയെ ട്രാവല്‍ ഏജന്റുമാരുടെ സംഘടനയായ ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ടി എ എ ഐ) എതിര്‍ത്തു. എന്നാല്‍ ഏജന്റുമാര്‍ക്കുള്ള ഇന്‍സെന്റീവ് കുറച്ചിട്ടില്ലെന്നു എയര്‍ ഇന്ത്യ വ്യക്തമാക്കി. ഒപ്പം മൊത്തം ഇന്‍സെന്റീവ് 10 ബസിസ് പോയിന്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഏജന്‍സികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഇന്‌സെന്റിവില്‍ മാത്രമാണ് […]

Update: 2022-11-02 01:38 GMT

ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ (ഐഎടിഎ) അംഗീകൃത ആഭ്യന്തര ട്രാവല്‍ ഏജന്റുമാര്‍ക്ക് ടിക്കറ്റ് വില്പനക്കുള്ള ഇന്‍സെന്റീവ് ഈ സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യ 0.5 ശതമാനമായി കുറച്ചു. ഈ നടപടിയെ ട്രാവല്‍ ഏജന്റുമാരുടെ സംഘടനയായ ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ടി എ എ ഐ) എതിര്‍ത്തു. എന്നാല്‍ ഏജന്റുമാര്‍ക്കുള്ള ഇന്‍സെന്റീവ് കുറച്ചിട്ടില്ലെന്നു എയര്‍ ഇന്ത്യ വ്യക്തമാക്കി.

ഒപ്പം മൊത്തം ഇന്‍സെന്റീവ് 10 ബസിസ് പോയിന്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഏജന്‍സികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഇന്‌സെന്റിവില്‍ മാത്രമാണ് മാറ്റം. കൂടാതെ, പുതിയ നയം 900 ഐഎടിഎ ഏജന്റുമാര്‍ക്ക് 1.5 ശതമാനം വരെ അധിക ഇന്‍സെന്റീവ് ലഭിക്കുന്നതിന് അവസരം നല്‍കുന്നുവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ തീരുമാനം പിന്‍വലിക്കണമെന്നും അംഗങ്ങള്‍ക്കും, ഐഎടിഎ അംഗീകൃത ഏജന്റുമാര്‍ക്കും കുറഞ്ഞത് 3 ശതമാനം ഇന്‍സെന്റീവ് നല്‍കണമെന്നും ടിഎഎഐ ആവശ്യപെട്ടിട്ടുണ്ട്.

ആഭ്യന്തര സെക്ടറുകളില്‍ ശരാശരി ടിക്കറ്റ് നിരക്ക് 5,000 മുതല്‍ 7,000 രൂപ ആയതിനാല്‍ 0.5 ശതമാനമാകുന്നത് 15 രൂപ പോലുമാവില്ലെന്നും, ചെലവിന്റെ ഒരു ഭാഗം പോലും നിറവേറ്റാന്‍ കഴിയില്ലെന്നും ടിഎഎഐ പറഞ്ഞു.

Tags: