നിൻജാ കാർട്ട് അഗ്രി സീഡ് ഫണ്ട് ആരംഭിച്ചു
മുംബൈ: കൃഷിയുമായി ബന്ധപ്പെട്ട എല്ലാവിധ പദ്ധതികള്‍ക്കും വായ്പ നല്‍കുന്ന പ്ലാറ്റ്‌ഫോമായ നിന്‍ജാകാര്‍ട്ട് 25 മില്ല്യണ്‍ ഡോളറിന്റെ അഗ്രി സീഡ് ഫണ്ടിന് തുടക്കം കുറിച്ചു. വെള്ളിയാഴിച്ചയാണ് ഇക്കാര്യം പുറത്തുവിട്ടത്. കാര്‍ഷിക മേഖലയില്‍ ഉയര്‍ന്നു വരുന്ന എല്ലാ പുതിയ സ്റ്റാര്‍ട്ടപ്പുകളെയും പിന്തുണക്കുക എന്നതാണ് ലക്ഷ്യം. സാങ്കേതിക വിദ്യയിലൂടെ കാര്‍ഷികമേഖലയെ കൂടുതല്‍ ഉത്തേജിപ്പിക്കാനും ഉയര്‍ത്താനുമാണ് കമ്പിനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനായി നിന്‍ജാകാര്‍ട്ട് സാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തും. നിലവില്‍ ഉയര്‍ന്നുവരാത്തതും, എന്നാല്‍ മികച്ച സാങ്കേതിക കഴിവുകള്‍ ഉള്ളതുമായ ടീമുകളിലേക്ക് നിന്‍ജാകാര്‍ട്ട് നിക്ഷേപങ്ങള്‍ […]
മുംബൈ: കൃഷിയുമായി ബന്ധപ്പെട്ട എല്ലാവിധ പദ്ധതികള്‍ക്കും വായ്പ നല്‍കുന്ന പ്ലാറ്റ്‌ഫോമായ നിന്‍ജാകാര്‍ട്ട് 25 മില്ല്യണ്‍ ഡോളറിന്റെ അഗ്രി സീഡ് ഫണ്ടിന് തുടക്കം കുറിച്ചു. വെള്ളിയാഴിച്ചയാണ് ഇക്കാര്യം പുറത്തുവിട്ടത്. കാര്‍ഷിക മേഖലയില്‍ ഉയര്‍ന്നു വരുന്ന എല്ലാ പുതിയ സ്റ്റാര്‍ട്ടപ്പുകളെയും പിന്തുണക്കുക എന്നതാണ് ലക്ഷ്യം.
സാങ്കേതിക വിദ്യയിലൂടെ കാര്‍ഷികമേഖലയെ കൂടുതല്‍ ഉത്തേജിപ്പിക്കാനും ഉയര്‍ത്താനുമാണ് കമ്പിനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനായി നിന്‍ജാകാര്‍ട്ട് സാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തും.
നിലവില്‍ ഉയര്‍ന്നുവരാത്തതും, എന്നാല്‍ മികച്ച സാങ്കേതിക കഴിവുകള്‍ ഉള്ളതുമായ ടീമുകളിലേക്ക് നിന്‍ജാകാര്‍ട്ട് നിക്ഷേപങ്ങള്‍ നടത്തും. പുതിയ ആശയങ്ങളിലേക്കും ടീമുകളിലേക്കും നിക്ഷേപം നടത്തുന്നതിലൂടെ പുതിയ മാറ്റം കൊണ്ടുവരാനുള്ള കഠിനമായ ശ്രമത്തിലാണ് കമ്പനിയെന്ന്, എന്നുമാണ് നിന്‍ജാകാര്‍ട്ട് സഹസ്ഥാപകനും സിഇഒയുമായ തിരുകുമാര്‍ നാഗരാജന്‍ പറഞ്ഞു.