ലെക്‌സസിന്റെ NX 350h എസ്‌യുവി വിപണിയിൽ
ഡെൽഹി: ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ ആഡംബര കാർ വിഭാഗമായ ലെക്‌സസ് പുതിയ മോഡൽ വിപണിയിലെത്തിച്ചു. NX 350h എസ്‌യുവിയുടെ പുതിയ പതിപ്പിന്റെ വില 64.9 ലക്ഷം രൂപയിൽ (എക്സ്-ഷോറൂം) ആരംഭിക്കുന്നു. 64.9 ലക്ഷം, 69.5 ലക്ഷം, 71.6 ലക്ഷം എന്നിങ്ങനെയാണ് അവതരിപ്പിച്ച മൂന്ന് മോഡലിന്റെ വിലകൾ. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ടെന്ന് കമ്പനി ചൂണ്ടിക്കാട്ടി. "കാലം മാറുകയാണ്, ആളുകൾ വൈദ്യുതീകരിച്ച മൊബിലിറ്റിയുമായി ജീവിക്കാൻ ശീലിച്ചു. ഈ വസ്തുത ഞങ്ങൾ തീർച്ചയായും തിരിച്ചറിയുന്നു. ഈ […]
ഡെൽഹി: ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ ആഡംബര കാർ വിഭാഗമായ ലെക്‌സസ് പുതിയ മോഡൽ വിപണിയിലെത്തിച്ചു. NX 350h എസ്‌യുവിയുടെ പുതിയ പതിപ്പിന്റെ വില 64.9 ലക്ഷം രൂപയിൽ (എക്സ്-ഷോറൂം) ആരംഭിക്കുന്നു.
64.9 ലക്ഷം, 69.5 ലക്ഷം, 71.6 ലക്ഷം എന്നിങ്ങനെയാണ് അവതരിപ്പിച്ച മൂന്ന് മോഡലിന്റെ വിലകൾ. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ടെന്ന് കമ്പനി ചൂണ്ടിക്കാട്ടി.
"കാലം മാറുകയാണ്, ആളുകൾ വൈദ്യുതീകരിച്ച മൊബിലിറ്റിയുമായി ജീവിക്കാൻ ശീലിച്ചു. ഈ വസ്തുത ഞങ്ങൾ തീർച്ചയായും തിരിച്ചറിയുന്നു. ഈ ഉദ്യമത്തോടുള്ള ഞങ്ങളുടെ പിന്തുണ ബാറ്ററി ഇലക്ട്രിക് വാഹന വീക്ഷണകോണിൽ നിന്നാണ്. ബാറ്ററി ഇലക്ട്രിക് വാഹനങ്ങളിൽ ഡ്രൈവ് ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് ഞങ്ങൾ പഠിക്കുകയാണ്. ഈ ഘട്ടത്തിൽ, സ്വയം ചാർജ് ചെയ്യുന്ന ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളിൽ ഉറച്ചുനിൽക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു," ലെക്സസ് ഇന്ത്യ പ്രസിഡന്റ് നവീൻ സോണി ഓൺലൈൻ ലോഞ്ച് ഇവന്റിൽ പറഞ്ഞു.
2.5 ലിറ്റർ പെട്രോൾ എഞ്ചിനും ഉയർന്ന ഔട്ട്‌പുട്ട് മോട്ടോറും സംയോജിപ്പിക്കുന്ന ഹൈബ്രിഡ് സംവിധാനവുമായാണ് പുതിയ NX 350h മോഡൽ എത്തുന്നത്.
"പുതിയ 2022 മോഡലിലൂടെ, കമ്പനി ആഡംബര വിപണിയിൽ ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഡ്രൈവിംഗ് ഡൈനാമിക്‌സ്, സ്റ്റൈലിംഗ്, സുരക്ഷ എന്നിവ കൂടാതെ വളരെ പരിഷ്‌കരിച്ച പരിസ്ഥിതി സൗഹൃദ പുതുമകളുമായാണ് പുതിയ NX വരുന്നത്. ഹൈബ്രിഡ് ഇലക്ട്രിക് ടെക്നോളജി ചാർജ് ചെയ്യപ്പെടുകയാണ്," സോണി പറഞ്ഞു. ഇന്ത്യയിലെ ആഡംബര കാർ വിപണിയിൽ ഉൽപ്പന്നം തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുമെന്ന് ബ്രാൻഡ് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
"2022 ജനുവരിയിൽ ഞങ്ങൾ പ്രഖ്യാപിച്ച ഈ കാറിന്റെ മുൻകൂർ ബുക്കിംഗുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്, ജനങ്ങൾക്ക് ലെക്സസ് ബ്രാൻഡിലുള്ള വിശ്വാസത്തിന് കടപ്പെട്ടിരിക്കുന്നു," സോണി അഭിപ്രായപ്പെട്ടു.
പവർട്രെയിനിലെ മാറ്റങ്ങൾ, എസ്‌യുവിയിലെ ലെക്‌സസ് ഇന്റർഫേസിൽ ഏറ്റവും ശ്രദ്ധേയമായ അപ്‌ഡേറ്റ് , മൾട്ടിമീഡിയ ഇന്റെഗ്രേഷൻ, ഡിജിറ്റൽ 14 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ എന്നിവയാണ് ഈ മോഡലിലെ പ്രധാന സവിശേഷതകൾ.
വയർലെസ് ചാർജിംഗ്, ഉപയോക്താവിന് സ്മാർട്ട്ഫോൺ കണക്ഷൻ എന്നിവയും ലെക്സസിന്റെ ഈ മോഡൽ വാഗ്ദാനം ചെയ്യുന്നു. സ്റ്റാൻഡേർഡ് ലെക്സസ് സേഫ്റ്റി സിസ്റ്റം+ 3.0 ആണ് ഈ മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്.
വിൽപ്പന ശൃംഖലയിൽ, ബ്രാൻഡിന് നിലവിൽ മൂന്ന് എക്സ്പീരിയ്‍സ് സെന്റേഴ്സുണ്ടെന്നും അതിലൂടെ രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നുണ്ടെന്നും കമ്പനി പറഞ്ഞു.
