സ്വിച്ച് മൊബിലിറ്റി യുകെയിലും ഇന്ത്യയിലുമായി 300 ദശലക്ഷം പൗണ്ട് നിക്ഷേപം നടത്തും

ഡെല്‍ഹി: ഇലക്ട്രിക് ബസുകളുടെയും ചെറു വാണിജ്യ വാഹനങ്ങളുടെയും ശ്രേണി വികസിപ്പിക്കുന്നതിനായി യുകെയിലും ഇന്ത്യയിലുമായി ഏകദേശം 2,980 കോടിയിലധികം രൂപ  നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായി സ്വിച്ച് മൊബിലിറ്റി. നിക്ഷേപത്തിന്റെ ഭാഗമായി യുകെയിലും ഇന്ത്യയിലുമായി 4,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്ന് പ്രതീക്ഷിക്കുന്നതായും സ്വിച്ച് മൊബിലിറ്റി പറഞ്ഞു. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, കമ്പനിയുടെ നിക്ഷേപ പദ്ധതികളെ പ്രശംസിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്തുന്നതിനുള്ള ഉദാഹരണമാണ് ഈ ബിസിനസ് എന്ന് അഭിപ്രായപ്പെട്ടു. 'യുകെയില്‍ അടുത്ത തലമുറ ക്ലീന്‍ ഗ്രീന്‍ ബസുകള്‍ […]

Update: 2022-04-22 03:53 GMT
ഡെല്‍ഹി: ഇലക്ട്രിക് ബസുകളുടെയും ചെറു വാണിജ്യ വാഹനങ്ങളുടെയും ശ്രേണി വികസിപ്പിക്കുന്നതിനായി യുകെയിലും ഇന്ത്യയിലുമായി ഏകദേശം 2,980 കോടിയിലധികം രൂപ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായി സ്വിച്ച് മൊബിലിറ്റി. നിക്ഷേപത്തിന്റെ ഭാഗമായി യുകെയിലും ഇന്ത്യയിലുമായി 4,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്ന് പ്രതീക്ഷിക്കുന്നതായും സ്വിച്ച് മൊബിലിറ്റി പറഞ്ഞു.
ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, കമ്പനിയുടെ നിക്ഷേപ പദ്ധതികളെ പ്രശംസിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്തുന്നതിനുള്ള ഉദാഹരണമാണ് ഈ ബിസിനസ് എന്ന് അഭിപ്രായപ്പെട്ടു.
'യുകെയില്‍ അടുത്ത തലമുറ ക്ലീന്‍ ഗ്രീന്‍ ബസുകള്‍ പുറത്തിറക്കാന്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. സ്വിച്ച് മൊബിലിറ്റിയാണ് ആ പ്രവര്‍ത്തനത്തിന്റെ മുന്‍നിരയിലുള്ളത്. ഈ പ്രഖ്യാപനം യുകെയിലും ഇന്ത്യയിലും ഉയര്‍ന്ന നിലവാരമുള്ള ജോലികളും വൈദഗ്ധ്യവും കൊണ്ടുവരും, ഇത് ഭാവിയിലെ വ്യവസായങ്ങളിലേക്കുള്ള ഞങ്ങളുടെ പങ്കാളിത്തത്തിന്റെ തെളിവാണ്. ബോറിസ് ജോണ്‍സനെ പരാമര്‍ശിച്ചുകൊണ്ട് കമ്പനി വ്യക്തമാക്കി.
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചായിരുന്നു ഇന്ത്യയ്ക്കായി സ്വിച്ച് നിര്‍മിച്ച 12 മീറ്ററിന്റെ പുതിയ ഇലക്ട്രിക് ബസിന്റെ ലോഞ്ചും, യുകെയില്‍ കമ്പനി ആരംഭിക്കുന്ന ടെക്നിക്കല്‍ സെന്ററിന്റെ പ്രഖ്യാപനവും.
ഒരു വര്‍ഷം മുമ്പ് കമ്പനി രൂപീകരിച്ചതിനുശേഷം, പൊതു-വാണിജ്യ ഗതാഗതത്തിനായുള്ള ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിന്റെ വേഗത ഗണ്യമായി വര്‍ധിച്ചുവെന്ന് സ്വിച്ച് മൊബിലിറ്റി ചെയര്‍മാന്‍ ധീരജ് ഹിന്ദുജ പറഞ്ഞു.
യുകെയിലെ പുതിയ ടെക്നിക്കല്‍ സെന്റര്‍ കമ്പനിയുടെ ആഗോള ഗവേഷണ വികസന ടീമിന്റെ കേന്ദ്ര ബിന്ദുവായിരിക്കുമെന്ന് സ്വിച്ച് മൊബിലിറ്റി അറിയിച്ചു. ചീഫ് ടെക്‌നോളജി ഓഫീസര്‍ റോജര്‍ ബ്ലേക്കിയുടെ നേതൃത്വത്തില്‍ 130-ലധികം വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങള്‍ ഇത് സൃഷ്ടിക്കും, കൂടാതെ സ്വിച്ചിന്റെ അടുത്ത തലമുറ വാഹനങ്ങളുടെ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. ഈ ജൂണില്‍ സെന്റര്‍ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ 200 എഞ്ചിനീയര്‍മാര്‍ ജോലി ചെയ്യുന്ന സ്വിച്ചിന്റെ ചെന്നൈ, ലീഡ്‌സ്, വല്ലാഡോലിഡ് എന്നിവിടങ്ങളിലെ നിലവിലുള്ള ആര്‍ ആന്‍ഡ് ഡി ഓഫീസുകളുമായി ചേര്‍ന്ന് ഇത് പ്രവര്‍ത്തിക്കുമെന്നും കമ്പനി പറഞ്ഞു.
Tags: