വിപണി ഉണര്‍ന്നു; സെന്‍സെക്സ് 702 പോയിന്റ് നേട്ടത്തിൽ, നിഫ്റ്റി 17,200 ന് മുകളിൽ

മുംബൈ: ആഗോള വിപണിയിലെ മികച്ച പ്രവണതകളുടെ പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയും ഉണര്‍വില്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ എന്നിവയുടെ മികച്ച പ്രകടനമാണ് ആഭ്യന്തര വിപണിയ്ക്ക് നേട്ടമായത്. ഇന്ന് സെന്‍സെക്‌സ് 701.67 പോയിന്റ് (1.23 ശതമാനം) ഉയര്‍ന്ന് 57,521.06 ല്‍ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിനിടെ ഒരുഘട്ടത്തില്‍ സൂചിക 971.46 പോയിന്റ് (1.70 ശതമാനം) ഉയര്‍ന്ന് 57,790.85ല്‍ എത്തിയിരുന്നു. എന്‍എസ്ഇ നിഫ്റ്റി 206.65 പോയിന്റ് (1.21 ശതമാനം) ഉയര്‍ന്ന് 17,245.05ല്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, […]

Update: 2022-04-28 06:43 GMT
മുംബൈ: ആഗോള വിപണിയിലെ മികച്ച പ്രവണതകളുടെ പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയും ഉണര്‍വില്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ എന്നിവയുടെ മികച്ച പ്രകടനമാണ് ആഭ്യന്തര വിപണിയ്ക്ക് നേട്ടമായത്. ഇന്ന് സെന്‍സെക്‌സ് 701.67 പോയിന്റ് (1.23 ശതമാനം) ഉയര്‍ന്ന് 57,521.06 ല്‍ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിനിടെ ഒരുഘട്ടത്തില്‍ സൂചിക 971.46 പോയിന്റ് (1.70 ശതമാനം) ഉയര്‍ന്ന് 57,790.85ല്‍ എത്തിയിരുന്നു. എന്‍എസ്ഇ നിഫ്റ്റി 206.65 പോയിന്റ് (1.21 ശതമാനം) ഉയര്‍ന്ന് 17,245.05ല്‍ വ്യാപാരം അവസാനിപ്പിച്ചു.
സെന്‍സെക്സില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ്, എന്‍ടിപിസി, പവര്‍ ഗ്രിഡ്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ, ഭാരതി എയര്‍ടെല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് നഷ്ടം നേരിട്ട കമ്പനികള്‍.
ഏഷ്യയിലെ ടോക്കിയോ, ഷാങ്ഹായ്, ഹോംങ്കോങ്, സിയോള്‍ എന്നിവിടങ്ങളിലെ വിപണികള്‍ ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞുള്ള സെഷനില്‍ യൂറോപ്പിലെ വിപണികള്‍ ഉയര്‍ന്ന നിലയിലായിരുന്നു. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.94 ശതമാനം താഴ്ന്ന് 105.33 ഡോളറായി. ഓഹരി വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം വിദേശ നിക്ഷേപകര്‍ 4,064.54 കോടി രൂപയാണ് വിപണിയില്‍ നിന്നും ബുധനാഴ്ച്ച പിന്‍വലിച്ചത്.
Tags:    

Similar News