സെന്‍സെക്സ് 800 പോയിന്റ് ഉയർന്നു, നിഫ്റ്റി 17250 നു മുകളിൽ

മുംബൈ: ആഗോള വിപണികളിലെ പോസിറ്റീവ് പ്രവണകളുടെ തുടര്‍ച്ചായി ഇന്ത്യന്‍ വിപണികളിലും ഉണര്‍വ്. ഉച്ചയോടെ, സെന്‍സെക്സ് 800 പോയിന്റ് ഉയർന്നു, നിഫ്റ്റി 17250 നു മുകളിലെത്തി. യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിൻസെർവ് എന്നീ ഓഹരികള്‍ നല്ല നേട്ടമുണ്ടാക്കി. ആദ്യഘട്ട വ്യാപാരത്തില്‍ ബിഎസ്ഇ സൂചിക 477.05 പോയിന്റ് ഉയര്‍ന്ന് 57,296.44 ൽ വ്യാപാരം നടന്നിരുന്നു. എന്‍എസ്ഇ നിഫ്റ്റി 151.1 പോയിന്റ് ഉയര്‍ന്ന് 17,189.50 ൽ എത്തിയിരുന്നു. യുണിലിവര്‍, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഫോസിസ്, പവര്‍ ഗ്രിഡ്, ഡോ […]

Update: 2022-04-28 03:22 GMT

മുംബൈ: ആഗോള വിപണികളിലെ പോസിറ്റീവ് പ്രവണകളുടെ തുടര്‍ച്ചായി ഇന്ത്യന്‍ വിപണികളിലും ഉണര്‍വ്. ഉച്ചയോടെ, സെന്‍സെക്സ് 800 പോയിന്റ് ഉയർന്നു, നിഫ്റ്റി 17250 നു മുകളിലെത്തി. യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിൻസെർവ് എന്നീ ഓഹരികള്‍ നല്ല നേട്ടമുണ്ടാക്കി.

ആദ്യഘട്ട വ്യാപാരത്തില്‍ ബിഎസ്ഇ സൂചിക 477.05 പോയിന്റ് ഉയര്‍ന്ന് 57,296.44 ൽ വ്യാപാരം നടന്നിരുന്നു. എന്‍എസ്ഇ നിഫ്റ്റി 151.1 പോയിന്റ് ഉയര്‍ന്ന് 17,189.50 ൽ എത്തിയിരുന്നു. യുണിലിവര്‍, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഫോസിസ്, പവര്‍ ഗ്രിഡ്, ഡോ റെഡ്ഡീസ്, എം ആന്‍ഡ് എം തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. എന്നാല്‍, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ബജാജ് ഫിനാന്‍സ് എന്നിവയാണ് പിന്നിലുള്ളത്.

എഷ്യന്‍ വിപണികളുടെ മിഡ് സെഷനില്‍ ടോക്കിയോ, ഹോങ്കോംഗ്, ഷാങ്ഹായ്, സിയോള്‍ എന്നീ വിപണികളിൽ മുന്നേറ്റമാണ് കാണുന്നത്. അമേരിക്കന്‍ വിപണികളും ബുധനാഴ്ച നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ബുധനാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ സെന്‍സെക്സ് 537.22 പോയിന്റ്, അഥവാ 0.94 ശതമാനം, ഇടിഞ്ഞ് 56,819.39 ലായിരുന്നു. എന്‍എസ്ഇ നിഫ്റ്റി 162.40 പോയിന്റ്, അഥവാ 0.94 ശതമാനം, ഇടിഞ്ഞ് 17,038.40 പോയിന്റിലേക്കും എത്തി.

ബ്രെന്റ് ക്രൂഡ് 1.73 ശതമാനം ഇടിഞ്ഞ് ബാരലിന് 103.50 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 4,064.54 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. "വികസിത വിപണികളിലും, ഇന്ത്യയിലും വ്യക്തമായ ട്രെന്‍ഡ് നിലനില്‍ക്കുന്നുണ്ട്. ഉയര്‍ന്ന വിലയുള്ള വളര്‍ച്ചാ സാധ്യതയുള്ള ഓഹരികളേക്കാള്‍ മൂല്യമുള്ള ഓഹരികള്‍ക്കാണ് ഇവിടങ്ങളില്‍ മുന്‍ഗണന. നിലവിലെ സാഹചര്യത്തില്‍ നിക്ഷേപകര്‍ അപകടസാധ്യത ഒഴിവാക്കുന്നതിന്റെ ഭാഗിക പ്രതിഫലനമാണിത്," ജിയോജിത്തിന്റെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറഞ്ഞു.

Tags:    

Similar News