സെന്‍സെക്‌സ് 250 പോയിന്റ് ഇടിഞ്ഞു; നിഫ്റ്റി 17000 നടുത്ത്

ഉച്ചയ്ക്കു ശേഷവും വിപണി നഷ്ടത്തിൽ തുടരുകയാണ്. നാലാംപാദ ഫലം പുറത്തു വന്ന ഉടന്‍ തന്നെ വിപ്രോ മൂന്ന് ശതമാനം ഇടിഞ്ഞു. എന്നാൽ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് നാല് ശതമാനം ഉയര്‍ന്നു. എച്ച്ഡിഎഫ്‌സി യുടെ നാലാംപാദ ഫലങ്ങൾ പുറത്തുവന്നപ്പോൾ, ലാഭത്തിൽ 16 ശതമാനം വർദ്ധനയുണ്ട്. മേയ് മാസത്തിലെ ആദ്യ ദിവസം വിപണി ആരംഭിച്ചത് ദുര്‍ബലമായ നിലയിലാണ്. ഏഷ്യന്‍ വിപണികളെല്ലാം വ്യാപാരത്തുടക്കത്തില്‍ പൊതുവെ നഷ്ടത്തിലായിരുന്നു. അമേരിക്കന്‍ വിപണിയും വെള്ളിയാഴ്ച്ച നഷ്ടത്തിലായിരുന്നു അവസാനിച്ചത്. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 648 പോയിന്റ് ഇടിഞ്ഞു. ഇന്‍ഫോസിസ്, […]

Update: 2022-05-02 03:48 GMT

ഉച്ചയ്ക്കു ശേഷവും വിപണി നഷ്ടത്തിൽ തുടരുകയാണ്. നാലാംപാദ ഫലം പുറത്തു വന്ന ഉടന്‍ തന്നെ വിപ്രോ മൂന്ന് ശതമാനം ഇടിഞ്ഞു. എന്നാൽ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് നാല് ശതമാനം ഉയര്‍ന്നു. എച്ച്ഡിഎഫ്‌സി യുടെ നാലാംപാദ ഫലങ്ങൾ പുറത്തുവന്നപ്പോൾ, ലാഭത്തിൽ 16 ശതമാനം വർദ്ധനയുണ്ട്.

മേയ് മാസത്തിലെ ആദ്യ ദിവസം വിപണി ആരംഭിച്ചത് ദുര്‍ബലമായ നിലയിലാണ്. ഏഷ്യന്‍ വിപണികളെല്ലാം വ്യാപാരത്തുടക്കത്തില്‍ പൊതുവെ നഷ്ടത്തിലായിരുന്നു. അമേരിക്കന്‍ വിപണിയും വെള്ളിയാഴ്ച്ച നഷ്ടത്തിലായിരുന്നു അവസാനിച്ചത്.

ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 648 പോയിന്റ് ഇടിഞ്ഞു. ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നീ ഓഹരികളിലെ വില്‍പ്പനയും, ആഗോള വിപണിയിലെ പ്രവണതകളും ഇതിന് കാരണമായി.

സെന്‍സെക്‌സ് 648.25 പോയിന്റ് താഴ്ന്ന് 56,412.62 ലാണ് ആദ്യഘട്ട വ്യാപാരം നടത്തിയത്. നിഫ്റ്റി 185.3 പോയിന്റ് ഇടിഞ്ഞ് 16,917.25 ൽ എത്തിയിരുന്നു.
ടൈറ്റന്‍, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, മാരുതി, ബജാജ് ഫിന്‍സെര്‍വ് എന്നീ കമ്പനികള്‍ ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടം രേഖപ്പെടുത്തി. മറുവശത്ത്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എന്‍ടിപിസി, ആക്‌സിസ് ബാങ്ക് എന്നീ കമ്പനികള്‍ നേട്ടമുണ്ടാക്കി.

"ഏഷ്യന്‍ ഓഹരി വിപണികള്‍ ഇന്നത്തെ ആദ്യ ഘട്ട വ്യാപാരത്തില്‍ നെഗറ്റീവ് ട്രെന്‍ഡിലാണ്. പൊതു അവധിയായതിനാല്‍ ചൈന, ഹോംകോംഗ്, ഇന്തോനേഷ്യ, സിംഗപ്പൂര്‍, തായ്‌വാന്‍, തായ്‌ലന്‍ഡ് ഓഹരി വിപണികള്‍ക്കും അവധിയാണ്." ഹേം സെക്യൂരിറ്റീസ് മേധാവി മോഹിത് നിഗം പറഞ്ഞു.

Tags:    

Similar News