ആഗോള സൂചനകള്‍ വിപണിക്ക് തിരിച്ചടി

ഇന്ത്യന്‍ വിപണി ഇന്ന് വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടേക്കാം. ആഗോള സൂചനകളൊന്നും അത്ര ആശവഹമല്ല. അമേരിക്കന്‍ വിപണി സൂചികകള്‍ ഇന്നലെ കനത്ത നഷ്ടത്തിലാണ് അവസാനിച്ചത്. എസ് ആന്‍ഡ് പി 500 3.5 ശതമാനവും , ഡൗ ജോണ്‍സ് 3.2 ശതമാനവും, നാസ്ഡാക് 5 ശതമാനവും ഇടിഞ്ഞു. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി ഇന്ന് രാവിലെ 8.18 ന് 243 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, നിഫ്റ്റിയില്‍ ബെയറിഷ് ചായ്‌വാണ് പ്രകടമാകുന്നത്. വിപണി ഉയരുമ്പോള്‍ വില്‍ക്കാനുള്ള പ്രവണത ഇപ്പോഴും […]

Update: 2022-05-05 22:05 GMT

ഇന്ത്യന്‍ വിപണി ഇന്ന് വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടേക്കാം. ആഗോള സൂചനകളൊന്നും അത്ര ആശവഹമല്ല. അമേരിക്കന്‍ വിപണി സൂചികകള്‍ ഇന്നലെ കനത്ത നഷ്ടത്തിലാണ് അവസാനിച്ചത്. എസ് ആന്‍ഡ് പി 500 3.5 ശതമാനവും , ഡൗ ജോണ്‍സ് 3.2 ശതമാനവും, നാസ്ഡാക് 5 ശതമാനവും ഇടിഞ്ഞു. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി ഇന്ന് രാവിലെ 8.18 ന് 243 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, നിഫ്റ്റിയില്‍ ബെയറിഷ് ചായ്‌വാണ് പ്രകടമാകുന്നത്. വിപണി ഉയരുമ്പോള്‍ വില്‍ക്കാനുള്ള പ്രവണത ഇപ്പോഴും ശക്തമാണ്. എന്നാല്‍, ഓഹരികള്‍ സമ്മിശ്ര സ്വഭാവമാണ് കാണിക്കുന്നത്. അതിനനുസരിച്ച് വ്യാപാരികള്‍ അവരുടെ പൊസിഷനുകള്‍ തീരുമാനിക്കണം.

എല്ലാ പ്രധാന സംഭവങ്ങളും കഴിഞ്ഞിരിക്കെ വിപണിയുടെ ശ്രദ്ധ ഇനി നാലാംപാദ ഫലങ്ങളിലേക്കും സമ്പദ് ഘടനയുടെ വളര്‍ച്ചാ സൂചികകളിലേക്കും കേന്ദ്രീകരിച്ചേക്കാം. ഇന്നലെ വ്യാപാരത്തുടക്കത്തിലുണ്ടായിരുന്ന നേട്ടങ്ങള്‍ റിയല്‍റ്റി, ഫാര്‍മ, പിഎസ് യു ബാങ്കിംഗ് ഓഹരികളിലെ ലാഭമെടുപ്പ് കാരണം നഷ്ടപ്പെട്ടു. റിസ്‌ക് എടുക്കുവാന്‍ താല്‍പര്യപ്പെടാതിരുന്ന നിക്ഷേപകര്‍ വില്‍പ്പനക്കാരായി മാറിയതോടെ വിപണിയുടെ മുന്നോട്ടുള്ള ഗതി തടസപ്പെട്ടു. റിസര്‍വ് ബാങ്കില്‍ നിന്നും കൂടുതല്‍ നിരക്ക് വര്‍ദ്ധന തീരുമാനങ്ങള്‍ വന്നേക്കാമെന്നുള്ള ഭീതിയും, പണപ്പെരുപ്പ ആശങ്കകളും വിപണിയെ സ്വാധീനിച്ചു. എല്‍ഐസി ഐപിഒയില്‍ നിക്ഷേപിക്കുന്നിതനായി മറ്റ് ഓഹരികള്‍ വിറ്റ് പണം കണ്ടെത്താന്‍ വ്യാപാരികള്‍ ശ്രമിച്ചത് വിപണിക്ക് തിരിച്ചടിയായി.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 2,074.74 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 2,229.31 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.

സാങ്കേതിക വിശകലനം
കൊട്ടക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസേര്‍ച്ച് ഹെഡ് ശ്രീകാന്ത് ചൗഹാന്‍ പറയുന്നു: "സാങ്കേതികമായി, ഒരു കനത്ത വീഴ്ച്ചയ്ക്കുശേഷം നിഫ്റ്റിയില്‍ ഒരു ബെയറിഷ് കാന്‍ഡില്‍ രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ, ഇന്‍ട്രാഡേ ചാര്‍ട്ടുകളില്‍ 'ലോവര്‍ ടോപ് ഫോര്‍മേഷന്‍' ആണ് കാണപ്പെടുന്നത്. ഇത് സൂചിപ്പിക്കുന്നത് ഇപ്പോഴത്തെ നിലയില്‍ നിന്നും കൂടുതല്‍ ഇടിവ് ഉണ്ടായേക്കാമെന്നാണ്. 16850 ന് താഴെ സൂചിക നിലനില്‍ക്കുന്നിടത്തോളം 16600-16500 വരെ ഈ തകര്‍ച്ച ചെന്നെത്തിയേക്കാം. മുകളിലേക്ക് പോയാല്‍ 16800-16850 ല്‍ തൊട്ടടുത്ത തടസങ്ങള്‍ അനുഭവപ്പെട്ടേക്കാം. ഇത് മറികടന്നാല്‍ സൂചിക 16950 വരെ ചെന്നെത്താം."

ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍ വിപണിയില്‍ 'ലോംഗ് ബില്‍ഡപ്' കാണിക്കുന്ന ഓഹരികള്‍- എബിബി ഇന്ത്യ, ഫെഡറല്‍ ബാങ്ക്, ഹണിവെല്‍ ഓട്ടോമേഷന്‍, അശോക് ലെയ്‌ലന്‍ഡ്, ടാറ്റ കെമിക്കല്‍സ്

ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍ വിപണിയില്‍ 'ഷോര്‍ട് ബില്‍ഡപ്' കാണിക്കുന്ന ഓഹരികള്‍- ഫസ്റ്റ്‌സോഴ്‌സ് സൊലൂഷന്‍സ്, സിന്‍ജിന്‍ ഇന്റര്‍നാഷണല്‍, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, പവര്‍ഗ്രിഡ്, എക്‌സൈഡ് ഇന്‍ഡസ്ട്രീസ്

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,735 രൂപ (മേയ് 5)
ഒരു ഡോളറിന് 76.16 രൂപ (മേയ് 5)
ബ്രെന്റ് ക്രൂഡ് ബാരലിന് 111.35 ഡോളര്‍ (8.13 am)
ഒരു ബിറ്റ് കോയിന്റെ വില 29,64,703 രൂപ (8.13 am)

Tags:    

Similar News