വിപണി തിരിച്ചുവരുന്നു: സെൻസെക്സ് 53,500 കടന്നു, നിഫ്റ്റി 16,000 നു മുകളിൽ
മുംബൈ: ഇന്നലെ കുത്തനെയിടിഞ്ഞ വിപണി ഇന്ന് തിരിച്ചു വരുന്നു. രാവിലെ 11.40 ന് സെൻസെക്സ് 53,500 കടന്നു. നിഫ്റ്റി 16,000 നു മുകളിലെത്തി. ടാറ്റ മോട്ടോഴ്സ്, ടൈറ്റൻ എന്നീ ഓഹരികളിൽ മികച്ച മുന്നേറ്റം ദൃശ്യമാണ്. ഏഷ്യന്‍ വിപണികളിലെ മുന്നേറ്റവും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളുടെ വാങ്ങലും ഇതിന് പിന്തുണയേകുന്നുണ്ട്. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 635 പോയിന്റ് ഉയര്‍ന്നു. സെന്‍സെക്‌സ് 635.43 പോയിന്റ് ഉയര്‍ന്ന് 53,565.74 ലും, നിഫ്റ്റി 186.4 പോയിന്റ് ഉയര്‍ന്ന് 15,994.40 ലും എത്തി. സണ്‍ ഫാര്‍മ, […]
മുംബൈ: ഇന്നലെ കുത്തനെയിടിഞ്ഞ വിപണി ഇന്ന് തിരിച്ചു വരുന്നു. രാവിലെ 11.40 ന് സെൻസെക്സ് 53,500 കടന്നു. നിഫ്റ്റി 16,000 നു മുകളിലെത്തി. ടാറ്റ മോട്ടോഴ്സ്, ടൈറ്റൻ എന്നീ ഓഹരികളിൽ മികച്ച മുന്നേറ്റം ദൃശ്യമാണ്. ഏഷ്യന്‍ വിപണികളിലെ മുന്നേറ്റവും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളുടെ വാങ്ങലും ഇതിന് പിന്തുണയേകുന്നുണ്ട്.
ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 635 പോയിന്റ് ഉയര്‍ന്നു. സെന്‍സെക്‌സ് 635.43 പോയിന്റ് ഉയര്‍ന്ന് 53,565.74 ലും, നിഫ്റ്റി 186.4 പോയിന്റ് ഉയര്‍ന്ന് 15,994.40 ലും എത്തി.
സണ്‍ ഫാര്‍മ, ബജാജ് ഫിന്‍സെര്‍വ്, ടൈറ്റന്‍, ബജാജ് ഫിനാന്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഡോ റെഡീസ്, ടാറ്റ സ്റ്റീല്‍ എന്നീ കമ്പനികളുടെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എന്‍ടിപിസി, ടിസിഎസ് എന്നീ കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് നഷ്ടം നേരിട്ടത്.
ഏഷ്യന്‍ വിപണികളെല്ലാം തന്നെ നേട്ടത്തിലാണ്. ടോക്കിയോ, ഹോംകോംഗ്, സിയോള്‍, ഷാങ്ഹായ് എന്നിവയെല്ലാം താരതമ്യേന നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
"റോളര്‍ കോസ്റ്റര്‍ റൈഡിനൊടുവില്‍ ആഗോള വിപണിയിലെ ശാന്തതയ്ക്കിടയില്‍ ഏഷ്യന്‍ വിപണികള്‍ ഇന്ന് ഉയര്‍ന്നു," എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് റീട്ടെയില്‍ റിസേര്‍ച്ച് ഹെഡ് ദീപക് ജസാനി പറഞ്ഞു.
ഇന്നലെ അമേരിക്കന്‍ വിപണികള്‍ സമ്മിശ്രമായാണ് വ്യാപാരം അവസാനിപ്പിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 1.57 ശതമാനം ഉയര്‍ന്ന് 109.14 ഡോളറിലെത്തി.
മെഹ്ത്ത സെക്യൂരിറ്റീസ് വൈസ് പ്രസിഡന്റ് പ്രശാന്ത് തപ്‌സെ പറയുന്നു: "എട്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.79 ശതമാനത്തിലേക്ക് സിപിഐ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നതോടെ നിക്ഷേപകരുടെ ജാഗ്രത തുടരുകയാണ്. ഭക്ഷ്യ-ഇന്ധന വിലകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ഇന്ത്യയുടെ പണപ്പെരുപ്പം തുടര്‍ച്ചയായി ഏഴാം മാസവും കുതിച്ചുയര്‍ന്നു, ഏപ്രിലില്‍, 8 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.79 ശതമാനത്തിലെത്തി. വില നിയന്ത്രിക്കാന്‍ അടുത്ത മാസം ആദ്യം ആര്‍ബിഐ പലിശ നിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യതകള്‍ ഉയര്‍ന്നിരിക്കുകയാണ്."
ഇന്നലെ സെന്‍സെക്‌സ് 1,158.08 പോയിന്റ് ഇടിഞ്ഞ് 52,930.31 ലും, നിഫ്റ്റി 359.10 പോയിന്റ് താഴ്ന്ന് 15,808 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
