ആറാം ദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി

മുംബൈ: ആറാം ദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി. വ്യാപാരത്തിന്റെ അവസാന ഘട്ടത്തിലെ വില്‍പ്പന സമ്മര്‍ദ്ദവും, പണപ്പെരുപ്പ ആശങ്കകളില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരികളിലെ നിക്ഷേപം വിറ്റഴിക്കുന്നതും വിപണിയിലെ നഷ്ടത്തിന് കാരണമായി. സെന്‍സെക്‌സ് 136.69 പോയിന്റ് നഷ്ടത്തില്‍ 52,793.62 ലും, നിഫ്റ്റി 25.85 പോയിന്റ് നഷ്ടത്തില്‍ 15,782.15 ലും വ്യാപാരം അവസാനിപ്പിച്ചു. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, ഭാര്‍തി എയര്‍ടെല്‍, ബജാജ് ഫിന്‍സെര്‍വ്, ആക്‌സിസ് ബാങ്ക്, മാരുതി എന്നീ കമ്പനികളുടെ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. സണ്‍ […]

Update: 2022-05-13 05:21 GMT

മുംബൈ: ആറാം ദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി. വ്യാപാരത്തിന്റെ അവസാന ഘട്ടത്തിലെ വില്‍പ്പന സമ്മര്‍ദ്ദവും, പണപ്പെരുപ്പ ആശങ്കകളില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരികളിലെ നിക്ഷേപം വിറ്റഴിക്കുന്നതും വിപണിയിലെ നഷ്ടത്തിന് കാരണമായി.

സെന്‍സെക്‌സ് 136.69 പോയിന്റ് നഷ്ടത്തില്‍ 52,793.62 ലും, നിഫ്റ്റി 25.85 പോയിന്റ് നഷ്ടത്തില്‍ 15,782.15 ലും വ്യാപാരം അവസാനിപ്പിച്ചു. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, ഭാര്‍തി എയര്‍ടെല്‍, ബജാജ് ഫിന്‍സെര്‍വ്, ആക്‌സിസ് ബാങ്ക്, മാരുതി എന്നീ കമ്പനികളുടെ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. സണ്‍ ഫാര്‍മ, എം ആന്‍ഡ് എം, ഐടിസി, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, ടൈറ്റന്‍, റിലയന്‍സ് എന്നീ കമ്പനികളുടെ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.

Tags:    

Similar News