ഗുജറാത്ത് അംബുജ എക്സ്പോർട്സ് ഓഹരികൾ ഉയർന്നു

മാർച്ച് പാദത്തിൽ ഗുജറാത്ത് അംബുജ എക്സ്പോർട്സിന്റെ അറ്റാദായം 29.46 ശതമാനം വർധിച്ചു. കമ്പനിയുടെ മൊത്തം ചെലവ് കുറഞ്ഞതും, പ്രവർത്തന പണമൊഴുക്ക് വർധിച്ചതും നിക്ഷേപകരിൽ ആത്മവിശ്വാസം നൽകി. ഇതോടെ കമ്പനിയുടെ ഓഹരി തിങ്കളാഴ്ച 12.30 ശതമാനം ഉയർന്ന് 339.15 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഈ കാലഘട്ടത്തിൽ, കമ്പനിയുടെ മൊത്തം ചെലവ് 29.97 ശതമാനം കുറഞ്ഞ് 1,041.39 കോടി രൂപയായി. അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചതിന്റെ ചെലവ് 22.76 ശതമാനം കുറഞ്ഞ് 769.37 കോടി രൂപയായി. ജീവനക്കാർക്കുള്ള ചെലവ് 6.54 ശതമാനം […]

Update: 2022-05-30 22:51 GMT

മാർച്ച് പാദത്തിൽ ഗുജറാത്ത് അംബുജ എക്സ്പോർട്സിന്റെ അറ്റാദായം 29.46 ശതമാനം വർധിച്ചു. കമ്പനിയുടെ മൊത്തം ചെലവ് കുറഞ്ഞതും, പ്രവർത്തന പണമൊഴുക്ക് വർധിച്ചതും നിക്ഷേപകരിൽ ആത്മവിശ്വാസം നൽകി. ഇതോടെ കമ്പനിയുടെ ഓഹരി തിങ്കളാഴ്ച 12.30 ശതമാനം ഉയർന്ന് 339.15 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

ഈ കാലഘട്ടത്തിൽ, കമ്പനിയുടെ മൊത്തം ചെലവ് 29.97 ശതമാനം കുറഞ്ഞ് 1,041.39 കോടി രൂപയായി. അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചതിന്റെ ചെലവ് 22.76 ശതമാനം കുറഞ്ഞ് 769.37 കോടി രൂപയായി. ജീവനക്കാർക്കുള്ള ചെലവ് 6.54 ശതമാനം കുറഞ്ഞു 40.70 കോടി രൂപയായി.

കമ്പനിയുടെ കോട്ടൺ യാൺ ഡിവിഷനിൽ നിന്നുള്ള വരുമാനം 19 ശതമാനം ഉയർന്ന് 62 കോടി രൂപയായി. മെയ്‌സ് പ്രോസസ്സിംഗ് ഡിവിഷനിൽ നിന്നുമുള്ള വരുമാനം 37.24 ശതമാനം ഉയർന്നു 793.27 കോടി രൂപയായി. പവർ ഡിവിഷനിൽ നിന്നുമുള്ള വരുമാനം 5.73 ശതമാനം ഉയർന്ന് 1.66 കോടി രൂപയായി. 2022 സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ, ഗുജറാത്ത് അംബുജ എക്സ്പോർട്സിന്റെ പ്രവർത്തന പണമൊഴുക്ക് 595.82 കോടി രൂപയായി. കഴിഞ്ഞ വർഷം ഇത് 297.18 കോടി രൂപയായിരുന്നു.

Tags:    

Similar News