വിപണി നേട്ടത്തിൽ അവസാനിച്ചു, നിഫ്റ്റി 16,049-ൽ
ആഴ്ചയുടെ അവസാന ദിവസത്തിൽ വിപണി നേട്ടത്തിൽ അവസാനിച്ചു. വ്യാപാരത്തിന്റെ രണ്ടാം ഘട്ടത്തിൽ, സെൻസെക്സ് 344.63 പോയിന്റ് (0.65 ശതമാനം) നേട്ടത്തിൽ 53760.78 ൽ വ്യാപാരം അവസാനിച്ചപ്പോൾ നിഫ്റ്റി 110.55 പോയിന്റ് (0.69 ശതമാനം) ഉയർന്നു 16,049.20 ലും ക്ലോസ് ചെയ്തു. ഇതോടെ നാലു ദിവസത്തെ തുടർച്ചയായ ഇടിവിനു ശേഷം ഓഹരി സൂചികകള്‍ തിരിച്ചുവന്നു. രാവിലെ 11 മണിയോടെ, സെന്‍സെക്‌സ് 77 പോയിന്റ് നേട്ടത്തിൽ 53,493.19 ലേക്കും, നിഫ്റ്റി 30 പോയിന്റ് ഉയര്‍ന്ന് 15,968.90 ലേക്കും എത്തി. സെന്‍സെക്സില്‍ ഹിന്ദുസ്ഥാന്‍ […]
ആഴ്ചയുടെ അവസാന ദിവസത്തിൽ വിപണി നേട്ടത്തിൽ അവസാനിച്ചു. വ്യാപാരത്തിന്റെ രണ്ടാം ഘട്ടത്തിൽ, സെൻസെക്സ് 344.63 പോയിന്റ് (0.65 ശതമാനം) നേട്ടത്തിൽ 53760.78 ൽ വ്യാപാരം അവസാനിച്ചപ്പോൾ നിഫ്റ്റി 110.55 പോയിന്റ് (0.69 ശതമാനം) ഉയർന്നു 16,049.20 ലും ക്ലോസ് ചെയ്തു. ഇതോടെ നാലു ദിവസത്തെ തുടർച്ചയായ ഇടിവിനു ശേഷം ഓഹരി സൂചികകള്‍ തിരിച്ചുവന്നു.
രാവിലെ 11 മണിയോടെ, സെന്‍സെക്‌സ് 77 പോയിന്റ് നേട്ടത്തിൽ 53,493.19 ലേക്കും, നിഫ്റ്റി 30 പോയിന്റ് ഉയര്‍ന്ന് 15,968.90 ലേക്കും എത്തി.
സെന്‍സെക്സില്‍ ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, നെസ്ലെ, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ഏഷ്യന്‍ പെയിന്റ്സ്, ടൈറ്റന്‍, മാരുതി, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ രാവിലെ നേട്ടത്തിലായിരുന്നു.
വിപ്രോ, ടാറ്റ സ്റ്റീല്‍, എച്ച്സിഎല്‍ ടെക്നോളജീസ്, ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ് എന്നിവയാണ് ആദ്യഘട്ട വ്യാപാരത്തില്‍ പിന്നാക്കം നിന്നത്.
