കാര്യമായ നേട്ടമില്ലാതെ വിപണി, നിഫ്റ്റി 17,400 ന് താഴെ; പവർ, ഓട്ടോ സ്റ്റോക്കുകൾക്ക്  നഷ്ടം

ആദ്യ ഘട്ട  വ്യാപാരത്തിൽ  മുന്നേറിയ വിപണി, രണ്ടാം ഘട്ടത്തിൽ കാര്യമായ മാറ്റമില്ലാതെ അവസാനിച്ചു. നിഫ്റ്റി 15.50 പോയിന്റ് അഥവാ 0.09 ശതമാനം ഉയർന്നു 17,397.50 ൽ വ്യപരം അവസാനിച്ചപ്പോൾ സെൻസെക്സ് 89.13 പോയിന്റ് അഥവാ 0.15   നേട്ടത്തിൽ 58,387.93 ലും ക്ലോസ് ചെയ്തു.  പവർ, ഓട്ടോ സൂചികകൾ ഒരു ശതമാനത്തിലധികം ഇടിഞ്ഞു.  ആര്‍ബിഐയുടെ പോളിസി  തീരുമാനങ്ങൾ രാവിലത്തെ വ്യാപാരത്തിൽ ഇന്ത്യൻ  വിപണിയെ സ്വാധീനിച്ചു.  രാവിലെ 10.30-ന്, ബിഎസ്ഇ സൂചിക 274.89 പോയിന്റ് ഉയര്‍ന്ന് 58,572.69 എന്ന നിലയിലെത്തി. […]

Update: 2022-08-05 04:53 GMT
ആദ്യ ഘട്ട വ്യാപാരത്തിൽ മുന്നേറിയ വിപണി, രണ്ടാം ഘട്ടത്തിൽ കാര്യമായ മാറ്റമില്ലാതെ അവസാനിച്ചു. നിഫ്റ്റി 15.50 പോയിന്റ് അഥവാ 0.09 ശതമാനം ഉയർന്നു 17,397.50 ൽ വ്യപരം അവസാനിച്ചപ്പോൾ സെൻസെക്സ് 89.13 പോയിന്റ് അഥവാ 0.15 നേട്ടത്തിൽ 58,387.93 ലും ക്ലോസ് ചെയ്തു.
പവർ, ഓട്ടോ സൂചികകൾ ഒരു ശതമാനത്തിലധികം ഇടിഞ്ഞു.
ആര്‍ബിഐയുടെ പോളിസി തീരുമാനങ്ങൾ രാവിലത്തെ വ്യാപാരത്തിൽ ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു. രാവിലെ 10.30-ന്, ബിഎസ്ഇ സൂചിക 274.89 പോയിന്റ് ഉയര്‍ന്ന് 58,572.69 എന്ന നിലയിലെത്തി. എന്‍എസ്ഇ നിഫ്റ്റി 47 പോയിന്റ് ഉയര്‍ന്ന് 17456.35 ല്‍ എത്തി.
ആദ്യ വ്യാപാരത്തില്‍ അള്‍ട്രാടെക് സിമന്റ്, ഭാരതി എയര്‍ടെല്‍, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, വിപ്രോ, ഡോ റെഡ്ഡീസ് ലബോറട്ടറീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ടൈറ്റന്‍ തുടങ്ങിയ ഓഹരികള്‍ നേട്ടം ഉണ്ടാക്കി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി സുസുക്കി ഇന്ത്യ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി എന്നിവയാണ് തുടക്കത്തിൽ മോശം പ്രകടനം നടത്തിയത്.
വ്യാഴാഴ്ച യുഎസ് വിപണികള്‍ സമ്മിശ്ര നോട്ടത്തിലാണ് അവസാനിച്ചത്. സെന്‍സെക്സ് വ്യാഴാഴ്ച 51.73 പോയിന്റ് അഥവാ 0.09 ശതമാനം ഇടിഞ്ഞ് 58,298.80 ല്‍ അവസാനിച്ചു. നിഫ്റ്റി 6.15 പോയിന്റ് അഥവാ 0.04 ശതമാനം ഇടിഞ്ഞ് 17,382 ല്‍ എത്തി. ബ്രെന്റ് ക്രൂഡ് 0.15 ശതമാനം ഉയര്‍ന്ന് ബാരലിന് 94.26 ഡോളറിലെത്തി.
Tags:    

Similar News