റിപ്പോ നിരക്കു വർദ്ധന പ്രതിഫലിച്ചില്ല, വിപണി നേട്ടത്തിൽ അവസാനിച്ചു

 പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും, രൂപയുടെ മൂല്യ തകർച്ച പ്രതിരോധിക്കുന്നതിനുമായി ആർ ബി ഐ പലിശ നിരക്ക് വീണ്ടും വർധിപ്പിച്ചതിനെ തുടർന്ന് വ്യപാരത്തിന്റെ  രണ്ടാം ഘട്ടത്തിൽ നേരിയ നേട്ടത്തിൽ വിപണി ക്ലോസ്സ് ചെയ്തു.  വിദേശ നിക്ഷേപരുടെ വിപണിയിലേക്കുള്ള പണമൊഴുക്ക് വർധിച്ചതും, ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങളും മൂലം വിപണി ആദ്യഘട്ടത്തിൽ മുന്നേറിയിരുന്നു.  സെൻസെക്സ്  89.13 പോയിന്റ് അഥവാ 0.15 ശതമാനം  ഉയർന്നു  58,387.93 ൽ   അവസാനിച്ചപ്പോൾ, നിഫ്റ്റി 15.50 പോയിന്റ് അഥവാ 0.09 ശതമാനം നേട്ടത്തിൽ 17,397.50 ലും ക്ലോസ്  ചെയ്തു. റിസർവ് ബാങ്ക്, മെയ് മാസത്തിനു ശേഷം തുടർച്ചയായ മൂന്നാം തവണയും പലിശ  നിരക്ക്  50 ബേസിസ് പോയിന്റ് വർധിപ്പിച്ച് 5.40 ശതമാനമാക്കി. ഇതോടെ റിപോ നിരക്ക് കോവിഡിന് മുൻപുണ്ടായിരുന്ന […]

Update: 2022-08-05 05:55 GMT

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും, രൂപയുടെ മൂല്യ തകർച്ച പ്രതിരോധിക്കുന്നതിനുമായി ആർ ബി ഐ പലിശ നിരക്ക് വീണ്ടും വർധിപ്പിച്ചതിനെ തുടർന്ന് വ്യപാരത്തിന്റെ രണ്ടാം ഘട്ടത്തിൽ നേരിയ നേട്ടത്തിൽ വിപണി ക്ലോസ്സ് ചെയ്തു. വിദേശ നിക്ഷേപരുടെ വിപണിയിലേക്കുള്ള പണമൊഴുക്ക് വർധിച്ചതും, ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങളും മൂലം വിപണി ആദ്യഘട്ടത്തിൽ മുന്നേറിയിരുന്നു. സെൻസെക്സ് 89.13 പോയിന്റ് അഥവാ 0.15 ശതമാനം ഉയർന്നു 58,387.93 ൽ അവസാനിച്ചപ്പോൾ, നിഫ്റ്റി 15.50 പോയിന്റ് അഥവാ 0.09 ശതമാനം നേട്ടത്തിൽ 17,397.50 ലും ക്ലോസ് ചെയ്തു.

റിസർവ് ബാങ്ക്, മെയ് മാസത്തിനു ശേഷം തുടർച്ചയായ മൂന്നാം തവണയും പലിശ നിരക്ക് 50 ബേസിസ് പോയിന്റ് വർധിപ്പിച്ച് 5.40 ശതമാനമാക്കി. ഇതോടെ റിപോ നിരക്ക് കോവിഡിന് മുൻപുണ്ടായിരുന്ന 5.15 ശതമാനം മറികടന്നു.

സെൻസെക്സിലെ പ്രധാന ഓഹരികളിൽ അൾട്രാ ടെക് സിമന്റ്, ഐ സി ഐ സി ഐ ബാങ്ക്, ഭാരതി എയർടെൽ, പവർ ഗ്രിഡ്, ഇൻഫോസിസ്, വിപ്രോ, ആക്സിസ് ബാങ്ക് എന്നി ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി.

മഹിന്ദ്ര ആൻഡ് മഹിന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ നഷ്ടത്തിലായി. ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഹോങ്കോങ് എന്നിവ നേട്ടത്തിൽ അവസാനിച്ചു. യൂറോപ്പ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യപാരം ചെയ്തിരുന്നത്. വ്യാഴാഴ്ച യു എസ് വിപണിയിൽ സമ്മിശ്ര പ്രവണതയാണ് ഉണ്ടായത്.

വിദേശ നിക്ഷേപകർ വ്യാഴാഴ്ച 1,474.77 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

Tags:    

Similar News