വരുമാനം വര്‍ധിച്ചിട്ടും അറ്റാദായം ഇടിഞ്ഞ് ബിര്‍ള കോര്‍പ്പറേഷന്‍

  ഡെല്‍ഹി: ഊര്‍ജ്ജം, ഇന്ധനം, ചരക്ക് എന്നിവയിലെ ഉയര്‍ന്ന ചെലവ് മൂലം ബിര്‍ള കോര്‍പ്പറേഷന്റെ ജൂണ്‍ പാദത്തിലെ കണ്‍സോളിഡ്റ്റഡ് അറ്റാദായം 56.24 ശതമാനം ഇടിഞ്ഞ് 61.92 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 141.51 കോടി രൂപയായിരുന്നു. എന്നിരുന്നാലും പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം അവലോകനം പാദത്തില്‍ 26 ശതമാനം ഉയര്‍ന്ന് 2,203.76 കോടി രൂപയായി. കമ്പനിയുടെ മൊത്തം ചെലവ് അവലോകന പാദത്തില്‍ 2,129.27 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 1,567.83 കോടി […]

Update: 2022-08-07 03:30 GMT

 

ഡെല്‍ഹി: ഊര്‍ജ്ജം, ഇന്ധനം, ചരക്ക് എന്നിവയിലെ ഉയര്‍ന്ന ചെലവ് മൂലം ബിര്‍ള കോര്‍പ്പറേഷന്റെ ജൂണ്‍ പാദത്തിലെ കണ്‍സോളിഡ്റ്റഡ് അറ്റാദായം 56.24 ശതമാനം ഇടിഞ്ഞ് 61.92 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 141.51 കോടി രൂപയായിരുന്നു. എന്നിരുന്നാലും പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം അവലോകനം പാദത്തില്‍ 26 ശതമാനം ഉയര്‍ന്ന് 2,203.76 കോടി രൂപയായി.

കമ്പനിയുടെ മൊത്തം ചെലവ് അവലോകന പാദത്തില്‍ 2,129.27 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 1,567.83 കോടി രൂപയില്‍ നിന്ന് 35.81 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. സിമന്റില്‍ നിന്നുള്ള വരുമാനം 2,100.29 കോടി രൂപയും ചണ വിഭാഗത്തില്‍ നിന്നുള്ള വരുമാനം 103.19 കോടി രൂപയുമാണ്. ജൂണ്‍ പാദത്തില്‍ വില്‍പ്പന അളവ് 17.31 ശതമാനം ഉയര്‍ന്ന് 3.93 ദശലക്ഷം ടണ്ണിലെത്തി. ശേഷി വിനിയോഗം 88 ശതമാനമായി.

Tags:    

Similar News